വിവാദ ബെയ്‌ല്‍സ് ഇളകില്ല; ആവശ്യം തള്ളി ഐസിസി

By Web TeamFirst Published Jun 11, 2019, 8:07 PM IST
Highlights

ലോകകപ്പില്‍ പന്ത് വിക്കറ്റില്‍ കൊണ്ടിട്ടും ബെയ്‌ല്‍സ് ഇളകാത്ത സംഭവങ്ങള്‍ തുടര്‍ക്കഥയായതിന് പിന്നാലെ ബെയ്‌ല്‍സ് മാറ്റണെന്ന് ആവശ്യമുയര്‍ന്നിരുന്നു.

ലണ്ടന്‍: ലോകകപ്പിനിടെ ഭാരം കൂടിയ സിങ് ബെയ്‌ല്‍സ് മാറ്റാനാവില്ലെന്ന് വ്യക്തമാക്കി ഐസിസി. ലോകകപ്പില്‍ പന്ത് വിക്കറ്റില്‍ കൊണ്ടിട്ടും ബെയ്‌ല്‍സ് ഇളകാത്ത സംഭവങ്ങള്‍ തുടര്‍ക്കഥയായതിന് പിന്നാലെ ബെയ്‌ല്‍സ് മാറ്റണെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഐസിസി നിലപാട് വ്യക്തമാക്കിയത്.

മത്സരങ്ങളെ ബാധിക്കുമെന്നതിനാല്‍ ലോകപ്പിന്‍റെ പാതിവഴിയില്‍ ഒരു മാറ്റവും വരുത്താനാവില്ല. ലോകകപ്പിലെ 48 മത്സരങ്ങള്‍ക്കും ഒരേ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സ്റ്റംപുകള്‍ മാറ്റിയിട്ടില്ല. 2015 പുരുഷ ലോകകപ്പ് മുതല്‍ എല്ലാ ഐസിസി ടൂര്‍ണമെന്‍റുകളിലും ആഭ്യന്തര മത്സരങ്ങളിലും ഒരേ സ്റ്റംപുകളാണ് ഉപയോഗിക്കുന്നത്. അതായത് ഇതിനകം 1000ത്തിലധികം മത്സരങ്ങളില്‍ സിങ് ബെയ്‌ല്‍സ് ഉപയോഗിച്ചതായും ഐസിസി വ്യക്തമാക്കിയതായി സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

ലോകകപ്പില്‍ 16 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ അഞ്ച് തവണയാണ് സിങ് ബെയ്‌ല്‍സിന്‍റെ ആനുകൂല്യത്തില്‍ ബാറ്റ്സ്‌മാന്‍മാര്‍ രക്ഷപെട്ടത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഇത്തരത്തില്‍ പുറത്താകാതെനിന്ന അവസാന താരം. ബുംമ്രയുടെ പന്ത് വിക്കറ്റില്‍ കൊണ്ടെങ്കിലും ബെയ്‌ല്‍സ് വീണില്ല. ഇന്ത്യ 36 റണ്‍സിന് ജയിച്ച മത്സരത്തില്‍ വാര്‍ണര്‍ 56 റണ്‍സെടുത്തിരുന്നു. 

click me!