ഇതാണ് പ്രൊഫഷണലിസം; ലോകകപ്പില്‍ നിര്‍ണായക നീക്കവുമായി ഓസ്‌ട്രേലിയ

By Web TeamFirst Published Jun 11, 2019, 6:59 PM IST
Highlights

സ്റ്റോയിനിസിന് പൂര്‍ണ പകരക്കാരനായി മിച്ചലിനെ നിയോഗിക്കണോ എന്ന് ടീം സെലക്‌ടര്‍മാര്‍ പിന്നീട് തീരുമാനിക്കും.

ലണ്ടന്‍: പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്ക് സ്റ്റേയിനിസിന് പകരക്കാരനെ വേണ്ടിവന്നാല്‍ നിയോഗിക്കാന്‍ മിച്ചല്‍ മാര്‍ഷിനെ ഇംഗ്ലണ്ടിലേക്ക് വിളിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. സ്റ്റോയിനിസ് പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് പുറത്തായെങ്കിലും 15 അംഗ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. സ്റ്റോയിനിസിന് പൂര്‍ണ പകരക്കാരനായി മിച്ചലിനെ നിയോഗിക്കണോ എന്ന് ടീം സെലക്‌ടര്‍മാര്‍ പിന്നീട് തീരുമാനിക്കും.

ഇതോടെ 2018 ജനുവരിക്ക് ശേഷം ഏകദിന ടീമിലെത്താനുള്ള സാധ്യതകളാണ് മിച്ചല്‍ മാര്‍ഷിന് മുന്നില്‍ തെളിയുന്നത്. എന്നാല്‍ ഔദ്യോഗികമായി സ്റ്റോയിനിസിന് പകരക്കാരനായി മിച്ചല്‍ മാര്‍ഷിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടില്ല. ഐസിസിയുടെ നിയമം അനുസരിച്ച് പരിക്കേറ്റ താരത്തെ സ്‌ക്വാഡില്‍ നിന്ന് പിന്‍വലിച്ചാല്‍ പിന്നീട് ഉള്‍പ്പെടുത്താന്‍ കഴിയില്ല.

പാക്കിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് താരത്തിന്‍റെ ഫിറ്റ്‌നസ് വീണ്ടും പരിശോധിക്കും. ഇതിന് ശേഷമേ സ്റ്റോയിനിസിനെ സ്‌ക്വാഡില്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനമെടുക്കൂ. പാക്കിസ്ഥാനെതിരെ സ്റ്റോയിനിസിന് പകരക്കാരനായി ഷോണ്‍ മാര്‍ഷ്, കെയ്‌ന്‍ റിച്ചാര്‍ഡ്‌സന്‍, ജാസന്‍ ബെഹ്‌റെന്‍‌ഡോര്‍ഫ്, നഥാന്‍ ലിയോണ്‍ എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിച്ചേക്കും.

click me!