ധോണി പുറത്താവുന്നത് കണ്ട് ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു

Published : Jul 11, 2019, 04:02 PM IST
ധോണി പുറത്താവുന്നത് കണ്ട് ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു

Synopsis

ഫോണില്‍ ഇന്ത്യാ-ന്യൂസിലന്‍ഡ് കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ശ്രീകാന്ത്. ധോണി പുറത്തായത് കണ്ട് അലറിവിളിച്ച് ശ്രീകാന്ത് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സമീപത്തെ കടയുടമയായ സച്ചിന്‍ ഘോഷ് പറഞ്ഞു.

കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് സെമിഫൈനലില്‍ ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു. കൊല്‍ക്കത്തയിലെ സൈക്കിള്‍ കട ഉടമയായ ശ്രീകാന്ത് മെയ്റ്റി(33) ആണ് ബുധനാഴ്ച മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഫോണില്‍ ഇന്ത്യാ-ന്യൂസിലന്‍ഡ് കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ശ്രീകാന്ത്. ധോണി പുറത്തായത് കണ്ട് അലറിവിളിച്ച് ശ്രീകാന്ത് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സമീപത്തെ കടയുടമയായ സച്ചിന്‍ ഘോഷ് പറഞ്ഞു. ബോധരഹിതനായി നിലത്തുവീണുകിടന്ന ശ്രീകാന്തിനെ ഉടന്‍ സമീപത്തുള്ള ഖാനാകുല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

 ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ ഇന്ത്യയെ വിജയത്തിന് അടുത്തെത്തെത്തിച്ചശേഷമാണ് ധോണി പുറത്തായത്. ധോണി-ജഡേജ കൂട്ടുകെട്ട് ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായതോടെ ഇന്ത്യയയുടെ പോരാട്ടം അവസാനിച്ചു.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ