തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ബെയര്‍സ്റ്റോയ്‌ക്ക് റെക്കോര്‍ഡ്

Published : Jul 04, 2019, 08:36 AM ISTUpdated : Jul 04, 2019, 08:40 AM IST
തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ബെയര്‍സ്റ്റോയ്‌ക്ക് റെക്കോര്‍ഡ്

Synopsis

ഇന്ത്യക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരെയും ബെയര്‍സ്റ്റോ സെഞ്ചുറി തികച്ചിരുന്നു.

ലണ്ടന്‍: ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇംഗ്ലീഷ് ബാറ്റ്സ്മാനായി ജോണി ബെയര്‍സ്റ്റോ. ഇന്ത്യക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരെയും ബെയര്‍സ്റ്റോ സെഞ്ചുറി തികച്ചു.

മൂന്നാം ഓവറില്‍ ടിം സൗത്തിയെ തുടര്‍ച്ചയായി ബൗണ്ടറി കടത്തി ഇംഗ്ലീഷ് ഓപ്പണര്‍ ടോപ്‌ ഗിയറിലേക്ക് ഉയര്‍ന്നു. ബോള്‍ട്ടിനെയും നീഷമിനെയും ഹെന്‍‌റിയെയും എല്ലാം പ്രഹരിച്ച ബെയര്‍സ്റ്റോ, സൗത്തിയുടെ രണ്ടാം വരവില്‍ കൂടുതൽ ആക്രമണകാരിയായി.

സൗത്തിയെ തന്നെ അതിര്‍ത്തികടത്തി രണ്ടാം സെഞ്ചുറി തികച്ചു. ഇന്ത്യക്കെതിരെയെന്ന പോലെ സെഞ്ചുറി തികച്ചതിനു പിന്നാലെ പുറത്തായതും ശ്രദ്ധേയമായി ദക്ഷിണാഫ്രിക്കയ്‌ക്കും ഓസ്ട്രേലിയക്കും എതിരെ പരാജയപ്പെട്ട ശേഷം തിരിച്ചുവന്ന ബെയര്‍സ്റ്റോ നോക്കൗട്ട് ഘട്ടത്തിലും മിന്നും ഫോം തുടരാമെന്ന പ്രതീക്ഷയിലാണ്.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ