ക്രഡിറ്റ് ഐ പി എല്ലിന്; ആ രഹസ്യം വെളിപ്പെടുത്തി ബട്‌ലര്‍

Published : Jun 19, 2019, 09:16 AM ISTUpdated : Jun 19, 2019, 09:18 AM IST
ക്രഡിറ്റ് ഐ പി എല്ലിന്; ആ രഹസ്യം വെളിപ്പെടുത്തി ബട്‌ലര്‍

Synopsis

ഇംഗ്ലീഷ് ടീമിൽ മികച്ച നിലയില്‍ ബാറ്റ് വീശാൻ ആത്മവിശ്വാസം നൽകിയത് ഐപിഎല്ലാണെന്ന് ജോസ് ബട്‍ലർ.  

ലണ്ടന്‍: ഐ പി എല്ലിലെ സ്ഥിരതയാർന്ന പ്രകടനമാണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്ന് ഇംഗ്ലണ്ട് താരം ജോസ് ബട്‍ലർ. ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ താരമായിരുന്നു ബട്‍ലർ.

കരിയറിലെ ഏറ്റവും നല്ല കാലത്തിലൂടെയാണ് ബട്‌ലര്‍ ഇപ്പോൾ ബാറ്റ് വീശുന്നത്. ഇരുപത്തിയെട്ടുകാരനായ ബട്‍ലർ 31 ടെസ്റ്റിലും 66 ടി20യിലും 135 ഏകദിനത്തിലും ഇംഗ്ലണ്ടിനായി കളിച്ചു. ഐപിഎല്ലിലും ഇംഗ്ലണ്ടിലും സഹതാരമായ ബെൻ സ്റ്റോക്സിന് ബട്‍ലറെക്കുറിച്ച് നൂറുനാവാണ്. 

എന്നാല്‍ കഴിഞ്ഞ ദിവസം അഫ്‌ഗാനെതിരെ ഇംഗ്ലണ്ട് കൂറ്റന്‍ ജയം നേടിയപ്പോള്‍ ബട്‌ലര്‍ക്ക് തിളങ്ങാനായില്ല. രണ്ട് പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് ബട്‌ലര്‍ ദൗലത്ത് സദ്രാന് കീഴടങ്ങി. നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ 150 റണ്‍സിനായിരുന്നു അഫ്‌ഗാനെതിരെ ഇംഗ്ലണ്ടിന്‍റെ ജയം. മോര്‍ഗന്‍ 71 പന്തില്‍ 17 സിക്‌സുകള്‍ സഹിതം 148 റണ്‍സെടുത്തു. 

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ