ഫൈനലില്‍ ഇന്ത്യന്‍ ആരാധകരുടെ പിന്തുണ പ്രതീക്ഷിക്കുന്നു: കെയ്ന്‍ വില്യംസണ്‍

Published : Jul 11, 2019, 03:15 PM ISTUpdated : Jul 11, 2019, 03:18 PM IST
ഫൈനലില്‍ ഇന്ത്യന്‍ ആരാധകരുടെ പിന്തുണ പ്രതീക്ഷിക്കുന്നു: കെയ്ന്‍ വില്യംസണ്‍

Synopsis

ഫൈനല്‍ കളിക്കാന്‍ യോഗ്യതയില്ലെന്ന് ക്രിക്കറ്റ് ആരാധകരില്‍ ചിലരെങ്കിലും കരുതുന്ന ടീമാണ് ന്യൂസിലന്‍ഡ്. ലോകകപ്പ് സെമിയിലെത്തിയതാവട്ടെ നാലാം സ്ഥാനക്കാരായിട്ടും.

മാഞ്ചസ്റ്റര്‍: ഫൈനല്‍ കളിക്കാന്‍ യോഗ്യതയില്ലെന്ന് ക്രിക്കറ്റ് ആരാധകരില്‍ ചിലരെങ്കിലും കരുതുന്ന ടീമാണ് ന്യൂസിലന്‍ഡ്. ലോകകപ്പ് സെമിയിലെത്തിയതാവട്ടെ നാലാം സ്ഥാനക്കാരായിട്ടും. പാക്കിസ്ഥാനും കിവീസിനും 11 പോയിന്റാണുണ്ടായിരുന്നത്. എന്നാല്‍ മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് കിവീസ് അവസാന നാലിലെത്തിയത്. അതുകൊണ്ട് തന്നെയാണ് ന്യൂസിലന്‍ഡ് സെമി കളിക്കാന്‍ യോഗ്യരല്ലെന്ന് പലരും പറയുന്നത്.

അങ്ങനെയൊരു ടീമിനോട് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്ത് പോയത്. സ്വഭാവികമായിട്ടും ഇന്ത്യന്‍ ആരാധകര്‍ക്ക് കിവീസ് ടീമിനോട് ദേഷ്യം കാണും. ആ ദേഷ്യം അവര്‍ പ്രകടിപ്പിച്ചുവെന്നാണ് ഒരു ന്യൂസിലന്‍ഡ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. ഇക്കാര്യത്തെ കുറിച്ച് കെയ്ന്‍ വില്യംസണിനോട് ചോദിച്ചപ്പോല്‍ അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു. 

വില്യംസണ്‍ പറഞ്ഞത് ഇങ്ങനെ... ''അവരുടെ ദേഷ്യത്തിന് കുറവുണ്ടാകുമെന്ന് കരുതുന്നു. ഇന്ത്യയില്‍ ക്രിക്കറ്റ് എന്ന വികാരം അളക്കാന്‍ കഴിയാത്തതാണ്. അത്തരത്തിലൊരു രാജ്യത്തിനെതിരെ കളിക്കാന്‍ സാധിക്കുകയെന്നത് പോലും ഭാഗ്യമാണ്. ഫൈനലില്‍ ഞാന്‍ പ്രതീക്ഷിക്കുന്നത്, ഇന്ത്യന്‍ ആരാധകരില്‍ നിന്നുള്ള പിന്തുണ ലഭിക്കുമെന്ന് തന്നെയാണ്.'' വില്യംസണ്‍ പറഞ്ഞു നിര്‍ത്തി.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ