ഇന്ത്യയോട് തോറ്റ ശേഷം ലോകകപ്പ് ആര് നേടുമെന്ന് പ്രവചിച്ച് ശ്രീലങ്കന്‍ നായകന്‍

Published : Jul 07, 2019, 11:47 AM ISTUpdated : Jul 07, 2019, 04:15 PM IST
ഇന്ത്യയോട് തോറ്റ ശേഷം ലോകകപ്പ് ആര് നേടുമെന്ന് പ്രവചിച്ച് ശ്രീലങ്കന്‍ നായകന്‍

Synopsis

ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്‍റെയും രോഹിത് ശര്‍മയുടെയും സെഞ്ചുറി മികവിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്. ഇപ്പോള്‍ ഇന്ത്യയുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം ലോകകപ്പ് ആര് നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെ

ലീഡ്‍സ്: ലോകകപ്പില്‍ ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. അവസാന നാലില്‍ എത്തിയവരുടെ  പോരാട്ടത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്നലെ അവസാന ലീഗ് മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ മിന്നുന്ന വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.

ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്‍റെയും രോഹിത് ശര്‍മയുടെയും സെഞ്ചുറി മികവിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്. ഇപ്പോള്‍ ഇന്ത്യയുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം ലോകകപ്പ് ആര് നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെ.

ഇന്ത്യക്കാണ് ഈ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ളതെന്ന് താരം പറയുന്നു. ഇപ്പോള്‍ ഏറ്റവും സന്തുലിതമായി കളിക്കുന്ന ടീം ഇന്ത്യയാണ്. ഇന്ത്യന്‍ ദേശീയ ടീമിന് പിന്നില്‍ വ്യക്തമായ ഘടനയുണ്ട്. ഐപിഎല്ലും ആഭ്യന്തര ക്രിക്കറ്റുമെല്ലാം നല്ല താരങ്ങളെ സൃഷ്ടിക്കുന്നുണ്ടെന്നും കരുണരത്നെ പറഞ്ഞു. അവസാന മത്സരം കളിച്ച ലസിത് മലിംഗയ്ക്ക് വിജയത്തോടെ യാത്രയയപ്പ് നല്‍കാന്‍ സാധിക്കാത്തതില്‍ ദുഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ