'മുടിവെട്ടിക്കൊണ്ടിരുന്നപ്പോള്‍ ആ വിളിയെത്തി'; ഇന്ത്യന്‍ താരത്തിന്‍റെ ലോകകപ്പിലേക്കുള്ള വരവ്

Published : Jul 06, 2019, 09:44 PM ISTUpdated : Jul 07, 2019, 10:44 AM IST
'മുടിവെട്ടിക്കൊണ്ടിരുന്നപ്പോള്‍ ആ വിളിയെത്തി'; ഇന്ത്യന്‍ താരത്തിന്‍റെ ലോകകപ്പിലേക്കുള്ള വരവ്

Synopsis

ലോകകപ്പില്‍ പോരാടുന്ന ഇന്ത്യന്‍ ടീമില്‍ അംഗമായിരിക്കുക എന്നത് പറഞ്ഞറിയിക്കാനാവാത്ത വികാരമാണെന്നും ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി

ലീഡ്സ്: വിജയ് ശങ്കര്‍ പുറത്തായതോടെയാണ് മായങ്ക് അഗര്‍വാളിന് ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കുള്ള വിളി എത്തുന്നത്. സ്റ്റാന്‍ഡ് ബെെ താരങ്ങളുടെ പട്ടികയിലില്ലാത്ത ഇന്ത്യക്കായി ഒരു ഏകദിന മത്സരം പോലും കളിക്കാതിരുന്ന മായങ്കിന്‍റെ ടീം പ്രവേശനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

ലോകകപ്പിലെ അവസാന ലീഗ് മത്സരം ശ്രീലങ്കയ്ക്കെതിരെ കളിച്ച ഇന്ത്യന്‍ ടീമിനൊപ്പം മായങ്കും ചേര്‍ന്നിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാനുള്ള വിളിയെത്തിയതിനെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മായങ്ക്. താന്‍ മുടിവെട്ടിക്കൊണ്ടിരുന്നപ്പോള്‍ ആണ് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തുന്നതെന്ന് മായങ്ക് പറഞ്ഞു.

ലോകകപ്പില്‍ പോരാടുന്ന ഇന്ത്യന്‍ ടീമില്‍ അംഗമായിരിക്കുക എന്നത് പറഞ്ഞറിയിക്കാനാവാത്ത വികാരമാണെന്നും ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. ഐപിഎല്ലിന് ശേഷം അല്‍പം വിശ്രമത്തിലായിരുന്നു താന്‍. എങ്കിലും ആഴ്ചയില്‍ അഞ്ച് ദിവസും പരിശീലനം നടത്തിയിരുന്നു. വിശ്രമ സമയങ്ങള്‍ കൂടുതല്‍ കഠിന പ്രയ്തനം നടത്തി പുതിയ  കാര്യങ്ങള്‍ തന്‍റെ ആവനാഴിയിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും മായങ്ക് പറഞ്ഞു. 

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ