മോര്‍ക്കലിന്റെ എക്കാലത്തേയും മികച്ച ഏകദിന ടീമെത്തി; ഇന്ത്യയില്‍ നിന്ന് ഒരേയൊരാള്‍ മാത്രം

By Web TeamFirst Published Jun 20, 2019, 5:14 PM IST
Highlights

മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോര്‍ണെ മോര്‍ക്കല്‍ തെരഞ്ഞെടുത്ത എക്കാലത്തേയും മികച്ച ഏകദിന ടീമില്‍ ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ടീമില്‍ സ്ഥാനം നേടിയ ഏക ഇന്ത്യന്‍ താരം.

കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോര്‍ണെ മോര്‍ക്കല്‍ തെരഞ്ഞെടുത്ത എക്കാലത്തേയും മികച്ച ഏകദിന ടീമില്‍ ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ടീമില്‍ സ്ഥാനം നേടിയ ഏക ഇന്ത്യന്‍ താരം. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് തന്നെയാണ് ടീമില്‍ പ്രാതിനിധ്യം. 

ആറ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് ടീമില്‍ ഇടം കണ്ടെത്തിയത്. ഓസ്‌ട്രേലിയയില്‍ നിന്ന് രണ്ട് പേരും ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലെത്തി. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്താണ് ടീമിനെ നയിക്കുക. ടീമില്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറില്ല. എബി ഡിവില്ലിയേഴ്‌സിനായിരിക്കും കീപ്പറുടെ ചുമതല. 

മോര്‍ക്കലിന്റെ ടീം ഇങ്ങനെ: ഗ്രെയിം സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ഹാഷിം അംല, ജാക്വസ് കല്ലിസ്, വിരാട് കോലി, കെവിന്‍ പീറ്റേഴ്‌സണ്‍, ഡിവില്ലിയേഴ്‌സ്, ഡാനിയേല്‍ വെറ്റോറി, പാറ്റ് കമ്മിന്‍സ്, കംഗിസോ റബാദ, ഡ്വെയ്ല്‍ സ്‌റ്റെയന്‍.

click me!