
ദില്ലി: ലോകകപ്പ് കളിക്കാനൊരുങ്ങുന്ന ടീം ഇന്ത്യക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, മോദിക്ക് ആശംസകളുമായെത്തിയിരുന്നു. അതിന് നല്‍കിയ മറുപടി ട്വീറ്റിലാണ് മോദി ഇന്ത്യന്‍ ടീമിന് ആശംസ അറിയിച്ചത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ച് ശേഷം കോലിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു... ''ആശംസകള്‍ നരേന്ദ്ര മോദി. നിങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യ കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കുമെന്ന് വിശ്വസിക്കുന്നു. ജയ് ഹിന്ദ്.'' എന്നും പറഞ്ഞാണ് കോലി ട്വീറ്റ് അവസാനിക്കുന്നത്.
ഇതിന് മറുപടിയായിട്ടാണ് മോദി ആശംസ അറിയിച്ചത്. മോദിയുടെ ട്വീറ്റ് ഇങ്ങനെ... ''നന്ദി വിരാട് കോലി. നിങ്ങള്‍ക്കും ടീമിനും വരുന്ന ലോകകപ്പില്‍ നല്ല രീതിയില്‍ കളിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു...'' മോദിയുടെ ട്വീറ്റ് വായിക്കാം.
28നാണ് ഇന്ത്യയുടെ അടുത്ത സന്നാഹ മത്സരം. അയല്‍ക്കാരായ ബംഗ്ലാദേശാണ് എതിരാളികള്‍. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.