ലോകകപ്പ് സെമി: ഓവറുകള്‍ നഷ്ടമാകുമെന്ന് ഉറപ്പായി; കണക്ക് ഇങ്ങനെ

Published : Jul 09, 2019, 09:15 PM ISTUpdated : Jul 09, 2019, 09:17 PM IST
ലോകകപ്പ് സെമി: ഓവറുകള്‍ നഷ്ടമാകുമെന്ന് ഉറപ്പായി; കണക്ക് ഇങ്ങനെ

Synopsis

രണ്ട് മണിക്കൂറിനുള്ളില്‍ കളി തുടരാന്‍ സാധിച്ചിരുന്നെങ്കില്‍ കിവീസിന് ബാക്കി ഓവറുകള്‍ കൂടി ബാറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ സമയം അതിക്രമിക്കുന്നതോടെ കളി വെട്ടിച്ചുരുക്കുമെന്ന് ഉറപ്പായി. ഓരോ നാല് മിനിറ്റ് കളി വെെകുമ്പോഴും ഓരോ ഓവര്‍ വീതം നഷ്ടമാകുമെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ സെമി പോരാട്ടം പുരോഗമിക്കുന്നതിനിടെ രസംകൊല്ലിയായി എത്തിയ മഴ അല്‍പം ഒന്ന് ഒഴിഞ്ഞിട്ടുണ്ട്. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്.

രണ്ട് മണിക്കൂറിനുള്ളില്‍ കളി തുടരാന്‍ സാധിച്ചിരുന്നെങ്കില്‍ കിവീസിന് ബാക്കി ഓവറുകള്‍ കൂടി ബാറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ സമയം അതിക്രമിക്കുന്നതോടെ കളി വെട്ടിച്ചുരുക്കുമെന്ന് ഉറപ്പായി. ഓരോ നാല് മിനിറ്റ് കളി വെെകുമ്പോഴും ഓരോ ഓവര്‍ വീതം നഷ്ടമാകുമെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാച്ച് റഫറിയില്‍ നിന്ന് കൂടുതല്‍ അറിയിപ്പുകള്‍ വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. ഇന്ത്യയുടെ വിജയലക്ഷ്യവും അങ്ങനെ സംഭവിച്ചാല്‍ പുനര്‍ക്രമീകരിക്കും. മഴ എത്തിയതോടെ മഴനിയമ പ്രകാരം എന്ത് സംഭവിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നാളെ റിസര്‍വ് ദിനമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പരമാവധി ഇന്ന് തന്നെ കളി നടത്താനാണ് ഐസിസി ആഗ്രഹിക്കുന്നത്.

ഒട്ടും സാധിക്കാത്ത അവസ്ഥ വന്നാല്‍ മാത്രമെ റിസര്‍വ് ദിനത്തിലേക്ക് കളി മാറ്റൂ.  ഇന്ത്യയുടെ വിജയലക്ഷ്യം എത്രയായിരിക്കും എന്നതാണ് ഏറ്റവും നിര്‍ണായകം.

ഇത് സംബന്ധിച്ച് ക്രിക്കറ്റ് സ്ഥിതിവിവര കണക്ക് വിദഗ്ധന്‍ മോഹന്‍ദാസ് മേനോന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. 20 ഓവര്‍ വരെ മത്സരം ചുരുക്കിയാലുള്ള വിജയലക്ഷ്യങ്ങള്‍ അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കിവീസിന്‍റെ സ്കോര്‍ ഇപ്പോള്‍ ഉള്ളതില്‍ അവസാനിച്ചാല്‍ 46 ഓവറില്‍ ഇന്ത്യന്‍ വിജയലക്ഷ്യം 237 റണ്‍സായിരിക്കും. 40 ഓവറായി കളി ചുരുങ്ങിയാല്‍ ലക്ഷ്യം 223 ആകും. 35 ഓവറായാല്‍ 209, 30 ഓവറായാല്‍ 192, 25 ഓവറായാല്‍ 172, 20 ഓവറായാല്‍ 148 എന്നിങ്ങനെയാണ് കണക്കുകള്‍. 

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ