'ഹൃദയം തകര്‍ന്നു, പക്ഷേ ധീരമായ പോരാട്ടം'; ഇന്ത്യയുടെ തോല്‍വിയില്‍ രാഹുല്‍ ഗാന്ധി

Published : Jul 10, 2019, 08:34 PM ISTUpdated : Jul 10, 2019, 08:36 PM IST
'ഹൃദയം തകര്‍ന്നു, പക്ഷേ ധീരമായ പോരാട്ടം'; ഇന്ത്യയുടെ തോല്‍വിയില്‍ രാഹുല്‍ ഗാന്ധി

Synopsis

രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായപ്പോള്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ 18 റണ്‍സിന്‍റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്

മാഞ്ചസ്റ്റര്‍: രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായപ്പോള്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ 18 റണ്‍സിന്‍റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്തത്.

ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്‍‍റി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെ തോല്‍വിയില്‍ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധി പ്രതികരണം നടത്തിയിരിക്കുകയാണ്.

തോല്‍വിയില്‍ ജനകോടികളുടെ ഹൃദയമാണ് ഈ രാത്രിയില്‍ തകര്‍ന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. പക്ഷേ ടീം ഇന്ത്യ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ലോകകപ്പിന്‍റെ കലാശ പോരാട്ടത്തിന് യോഗ്യത നേടിയ ന്യൂസിലന്‍ഡിന് ആശംസകളും രാഹുല്‍ നേര്‍ന്നു.  

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ