ലോകകപ്പില്‍ അപൂര്‍വ നേട്ടത്തിനുടമായി ബെയര്‍‌സ്റ്റോ; കിവീസിനെതിരെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്

Published : Jul 03, 2019, 05:53 PM ISTUpdated : Jul 03, 2019, 05:55 PM IST
ലോകകപ്പില്‍ അപൂര്‍വ നേട്ടത്തിനുടമായി ബെയര്‍‌സ്റ്റോ; കിവീസിനെതിരെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്

Synopsis

ഇംഗ്ലണ്ടിനായി അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ജോണി ബെയര്‍സ്‌റ്റോ. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ  ഇംഗ്ലീഷ് താരമായിരിക്കുകയാണ് ബെയര്‍‌സ്റ്റോ.

ഡര്‍ഹാം: ഇംഗ്ലണ്ടിനായി അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ജോണി ബെയര്‍സ്‌റ്റോ. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ  ഇംഗ്ലീഷ് താരമായിരിക്കുകയാണ് ബെയര്‍‌സ്റ്റോ. ഇന്ന് ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയതോടെയാണ് ബെയര്‍സ്‌റ്റോയെ തേടി നേട്ടമെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കെതിരെയും ബെയര്‍സ്‌റ്റോ സെഞ്ചുറി നേടിയിരുന്നു.

ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന 14ാമത്തെ താരം കൂടിയാണ് ബെയര്‍സ്‌റ്റോ. ഇന്ന് 99 പന്തുകള്‍ നേരിട്ട ബെയര്‍‌സ്റ്റോ 15 ഫോറും ഒരു സിക്‌സും നേടി. പിന്നാലെ മാറ്റ് ഹെന്റിയുടെ പന്തില്‍ പുറത്താവുകയായിരുന്നു. ഇന്ത്യക്കെതിരെ 111 റണ്‍സാണ് ബെയര്‍സ്‌റ്റോ നേടിയത്. 

ഡര്‍ഹാമില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 36 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തിട്ടുണ്ട്. ഓയിന്‍ മോര്‍ഗന്‍ (12), ബെന്‍ സ്‌റ്റോക്‌സ് (3) എന്നിവരാണ് ക്രീസില്‍. ബെയര്‍സ്‌സ്‌റ്റോയ്ക്ക് പുറമെ ജേസണ്‍ റോയ് (60), ജോ റൂട്ട് (24), ജോസ് ബട്‌ലര്‍ (11) എന്നിവരാണ് പുറത്തായത്.  

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ