ശാസ്ത്രി പറയുന്നു, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രോഹിത് ശര്‍മയുടെ ഇന്നിങ്‌സ് അതായിരുന്നു

Published : Jul 09, 2019, 10:02 PM ISTUpdated : Jul 09, 2019, 10:04 PM IST
ശാസ്ത്രി പറയുന്നു, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രോഹിത് ശര്‍മയുടെ ഇന്നിങ്‌സ് അതായിരുന്നു

Synopsis

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ പുകഴ്ത്തി പരിശീലകന്‍ രവി ശാസ്ത്രി. ഐസിസി ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ശാസ്ത്രി.

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ പുകഴ്ത്തി പരിശീലകന്‍ രവി ശാസ്ത്രി. ഐസിസി ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ശാസ്ത്രി. എക്കാലത്തേയും ഏറ്റവും മികച്ച ഏകദിന താരങ്ങളില്‍ ഒരാളാണ് രോഹിത് ശര്‍മയെന്ന് ശാസ്ത്രി പറഞ്ഞു.

രോഹിത്തിന്റെ മികവ് മനസിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ റെക്കോഡുകള്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നും ശാസ്ത്രി. അദ്ദേഹം തുടര്‍ന്നു... ''ലോകത്തിലെ ഏറ്റവും മികച്ച ഏകദിന താരങ്ങളില്‍ ഒരാളാണ് രോഹിത്. ലോകകപ്പില്‍ അദ്ദേഹം റണ്‍സ് നേടിയാലും ഇല്ലെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വന്തമാക്കിയ റെക്കോഡുകള്‍ നോക്കുക. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍. അതാരും സ്വന്തമാക്കിയിട്ടില്ല.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ സെഞ്ചുറി അദ്ദേഹത്തിന്റെ മികച്ച ബാറ്റിങ് പ്രകടനങ്ങളില്‍ ഒന്നാണ്. ആ പിച്ചില്‍ ബാറ്റേന്താന്‍ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത്രയും കാലം അദ്ദേഹം നേടിയ സെഞ്ചുറികളില്‍ ഏറ്റവും മികച്ചത് ഈ ഇന്നിങ്‌സാണെന്ന് ഞാന്‍ കരുതുന്നു.'' ശാസ്ത്രി പറഞ്ഞു നിര്‍ത്തി.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ