ഇത്രയേറെ ഷോര്‍ട്ട് ബോളുകള്‍; വിന്‍ഡീസിന് വിനായയത് ഇതാണ്

By Web TeamFirst Published Jun 18, 2019, 11:28 AM IST
Highlights

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് വിനായയത് പാളിപോയ തന്ത്രങ്ങള്‍. ഷോര്‍ട്ട് ബോള്‍ കെണിയൊരുക്കിയെങ്കിലും ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ ഫലപ്രദമായി നേരിട്ടു.

ടോന്റണ്‍: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് വിനായയത് പാളിപോയ തന്ത്രങ്ങള്‍. ഷോര്‍ട്ട് ബോള്‍ കെണിയൊരുക്കിയെങ്കിലും ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ ഫലപ്രദമായി നേരിട്ടു. ഷോര്‍ട്ട് ബോളുകളില്‍ ബംഗ്ലാ താരങ്ങള്‍ നിരന്തരം റണ്‍സ് കണ്ടെത്തിയിട്ടും പിന്‍മാറാന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ തയ്യാറായിരുന്നില്ല. ഫലം ഏഴ് വിക്കറ്റിന്റെ തോല്‍വിയും.  

112 ഷോര്‍ട്ട്‌ബോളുകളാണ് വിന്‍ഡീസ് ബൗളര്‍മാര്‍ എറിഞ്ഞത്. 117 റണ്‍സ് അടിച്ചെടുക്കാന്‍ ബംഗ്ലാ താരങ്ങള്‍ക്കായി. കുത്തി ഉയരുന്ന പന്തുകളില്‍ ബംഗ്ലാദേശിനെ മെരുക്കാമെന്നായിരുന്നു വിന്‍ഡീസ് ബൗളര്‍മാരുടെ പ്രതീക്ഷ. എന്നാല്‍ ഒന്നിടവിടാതെ എല്ലാം ബൗണ്ടറിയിലേക്ക് പാഞ്ഞു. 

വിജയത്തോടെ ബംഗ്ലാദേശ് സെമി സാധ്യത നിലനിര്‍ത്തി. അഞ്ച് മത്സരങ്ങളില്‍ അഞ്ച് പോയിന്റാണ് അവര്‍ക്കുള്ളത്. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ, മുന്‍ ചാംപ്യന്മാരായ ഇന്ത്യ, പാകിസ്ഥാന്‍, താരതമ്യേന ദുര്‍ബലരായ അഫ്ഗാനിസ്ഥാന്‍ എന്നിവരെയാണ് ഇനി ബംഗ്ലാദേശിന് നേരിടാനുള്ളത്. നിലവിലെ ഫോമില്‍ ബംഗ്ലാ കടുവകളെ ആരും പേടിക്കും.

click me!