ബംഗ്ലാദേശിനെ വെള്ളം കുടിപ്പിച്ച കൂട്ടുകെട്ട്; രോഹിതിനും രാഹുലിനും റെക്കോര്‍ഡ്

Published : Jul 02, 2019, 05:35 PM IST
ബംഗ്ലാദേശിനെ വെള്ളം കുടിപ്പിച്ച കൂട്ടുകെട്ട്; രോഹിതിനും രാഹുലിനും റെക്കോര്‍ഡ്

Synopsis

ബംഗ്ലാദേശിനെതിരെ സ്വ‌പ്നതുടക്കവുമായി രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും റെക്കോര്‍ഡ് ബുക്കില്‍. 

ബര്‍മിംഗ്‌ഹാം: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ സ്വ‌പ്നതുടക്കവുമായി രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും റെക്കോര്‍ഡ് ബുക്കില്‍. ലോകകപ്പില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് എഡ്‌ജ്‌ബാസ്റ്റണില്‍ ബംഗ്ലാദേശിനെതിരെ ഇരുവരും കൂട്ടിച്ചേര്‍ത്തത്. രോഹിത്- രാഹുല്‍ ഓപ്പണിംഗ് സഖ്യം 180 റണ്‍സ് നേടി. 

ഹാമില്‍ട്ടണില്‍ 2015 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് നേടിയ 174 റണ്‍സിന്‍റെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. 

ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. രോഹിത് 90 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ ഹിറ്റ്‌മാന്‍റെ 26-ാം ശതകവും ഈ ലോകകപ്പിലെ നാലാം സെഞ്ചുറിയുമാണിത്. എന്നാല്‍ 92 പന്തില്‍ 104 റണ്‍സെടുത്ത രോഹിതിനെ പിന്നാലെ സൗമ്യ സര്‍ക്കാര്‍ പുറത്താക്കുകയായിരുന്നു.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ