പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യതകള്‍; സഞ്ജു സാംസണ്‍ വിലയിരുത്തുന്നു

Published : Jun 15, 2019, 11:58 AM ISTUpdated : Jun 15, 2019, 02:33 PM IST
പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യതകള്‍; സഞ്ജു സാംസണ്‍ വിലയിരുത്തുന്നു

Synopsis

ഇന്ത്യയുടെ വിജയത്തുടര്‍ച്ച പാക്കിസ്ഥാനെതിരെയും കാണാമെന്ന് കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിന്റെ വീറും വാശിയും നേരിട്ടറിഞ്ഞ താരമാണ് സഞ്ജു സാംസണ്‍.

തിരുവനന്തപുരം: ഇന്ത്യയുടെ വിജയത്തുടര്‍ച്ച പാക്കിസ്ഥാനെതിരെയും കാണാമെന്ന് കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിന്റെ വീറും വാശിയും നേരിട്ടറിഞ്ഞ താരമാണ് സഞ്ജു സാംസണ്‍. ഇന്ത്യ എ ടീമിലും അണ്ടര്‍ 19 ടീമിന് വേണ്ടിയും സഞ്ജു പാക്കിസ്ഥാനെതിരെ കളിച്ചിട്ടുണ്ട്. 

ആ പരിചയസമ്പത്തുക്കൊണ്ട് തന്നെ ഏഷ്യനെറ്റ് ന്യൂസിനോട് സംസാരിച്ചു. ''ഇന്ത്യ- പാക് മത്സരത്തിന് എപ്പോഴും വാശിയുണ്ട്. കാണികള്‍ കൂടിയാണ് വാശിയും സമ്മര്‍ദ്ദവും വര്‍ധിപ്പിക്കുന്നത്. അണ്ടര്‍ 19 ഏഷ്യ കപ്പില്‍ രണ്ട് തവണ പാക്കിസ്ഥാനെതിരെ കളിച്ചു. താരങ്ങള്‍ തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും സൗഹൃദത്തിലൊക്കെ ആയിരിക്കും. എന്നാല്‍ ആരാധകരെ പിടിച്ചുനിര്‍ത്താന്‍  കുറച്ച് പാടാണ്.'' സഞ്ജു പറഞ്ഞു നിര്‍ത്തി. വീഡിയോ കാണാം.. 

ബാറ്റിംഗിലും ബൗളിംഗിലും കരുത്തരുമായാണ് ഇന്ത്യ ഇംഗ്ലീഷ് മണ്ണിലെത്തിയത്. പാക്കിസ്ഥാന്റെ പേസ് ബാറ്ററിയെ മറക്കേണ്ടതില്ലെന്ന് സഞ്ജു ഓര്‍മിപ്പിച്ചു.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ