പലരും കണ്ട് പഠിക്കണം; വില്യംസണെ അഭിനന്ദിച്ച് അഫ്രീദി

Published : Jun 20, 2019, 10:11 PM ISTUpdated : Jun 20, 2019, 10:13 PM IST
പലരും കണ്ട് പഠിക്കണം; വില്യംസണെ അഭിനന്ദിച്ച് അഫ്രീദി

Synopsis

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരാജയപ്പെടുമെന്ന് തോന്നിച്ചെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ അവസരോചിതമായ സെഞ്ചുറി ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചു.

ലാഹോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരാജയപ്പെടുമെന്ന് തോന്നിച്ചെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ അവസരോചിതമായ സെഞ്ചുറി ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചു. പക്വതയേറിയ ഇന്നിങ്‌സായിരുന്നു വില്യംസസണിന്റേത്. ഇന്നിങ്‌സിനെ പ്രശംസിച്ച് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ട്വീറ്റ് ചെയ്തു.

ഇങ്ങനെ ട്വീറ്റ് ചെയ്തവരില്‍ ഒരാള്‍ മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയായിരുന്നു. വില്യംസണിന്റെ ഇന്നിങ്‌സില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നാണ് അഫ്രീദി ട്വീറ്റില്‍ പറഞ്ഞത്. ട്വീറ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ... '' ഒരു മാച്ച് വിന്നറില്‍ നിന്നുള്ള ഇന്നിങ്‌സ്. കടുത്ത സമ്മര്‍ദ്ദത്തില്‍ നേടിയ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഏറെ മേന്മ അവകാശപ്പെടാനുള്ള സെഞ്ചുറി. മറ്റുള്ളവര്‍ക്ക് ഏറെ പഠിക്കാനുണ്ട് ഈ ഇന്നിങ്‌സില്‍ നിന്ന്...'' അഫ്രീദി പറഞ്ഞു നിര്‍ത്തി.

വില്യംസണിന്റെ സെഞ്ചുറി കരുത്തില്‍ നാല് വിക്കറ്റിനാണ് ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. ലോകകപ്പില്‍ വില്യംസണിന്റെ ആദ്യ സെഞ്ചുറിയായിരുന്നത്.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ