ലോകകപ്പില്‍ കോലി- സ്‌മിത്ത് മാജിക്; പറയുന്നത് ഇംഗ്ലീഷ് താരം

By Web TeamFirst Published May 20, 2019, 7:26 PM IST
Highlights

കോലിയും സ്‌മിത്തും പ്രതിഭാസങ്ങളാണ്. താന്‍ രണ്ട് താരങ്ങളുടെയും ആരാധകനാണ്. കോലിയും സ്‌മിത്തും സ്ഥിരതയോടെ കളിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നതായും സ്റ്റോക്‌സ്. 

ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തും ലോകകപ്പില്‍ മികവ് തുടരുമെന്ന് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്. കോലിയും സ്‌മിത്തും പ്രതിഭാസങ്ങളാണ്. താന്‍ രണ്ട് താരങ്ങളുടെയും ആരാധകനാണ്. ഇരുവരും വ്യത്യസ്‌ത ശൈലിയിലാണ് കളിക്കുന്നത്. എന്നാല്‍ ആ ശൈലികള്‍ വിജയഫോര്‍മുലയാണ്. കോലിയും സ്‌മിത്തും സ്ഥിരതയോടെ കളിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നതായും സ്റ്റോക്‌സ് പറഞ്ഞു.

ലോകകപ്പ് ആരംഭിക്കാന്‍ അക്ഷമനായി കാത്തിരിക്കുന്നതായും സ്റ്റോക്‌സ് പറഞ്ഞു. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷങ്ങളിലെ പ്രകടനം പരിശോധിച്ചാല്‍ തങ്ങളാണ്(ഇംഗ്ലണ്ട്) ഫേവറേറ്റുകള്‍ എന്ന നിഗമനം ശരിയാണെന്ന് പറയാം. ലോക ഒന്നാം നമ്പര്‍ എന്നതല്ല ഘടകം. സാഹചര്യങ്ങള്‍ അനുസരിച്ച് കളിക്കുന്നതാണ് ഇംഗ്ലണ്ടിന്‍റെ കരുത്ത്. അക്കാര്യത്തില്‍ മറ്റ് ടീമുകളേക്കാള്‍ മുകളിലാണ് ഇംഗ്ലണ്ടിന്‍റെ സ്ഥാനമെന്നും ബെന്‍ സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.

മെയ് 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടാണ് ലോകകപ്പിലെ ഫേവറേറ്റുകള്‍ എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ആദ്യ ലോക കിരീടമാണ് സ്വന്തം മണ്ണിലെ ലോകകപ്പില്‍ ഓയിന്‍ മോര്‍ഗന്‍ സംഘവും ലക്ഷ്യംവെയ്‌ക്കുന്നത്. ഓവലില്‍ ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെയാണ് ലോകകപ്പ് ആരംഭിക്കുക. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!