ലോകകപ്പിനിടെ ഇന്ത്യന്‍ നായകന് 'ചില്ലറ' പണികിട്ടി; അതും സ്വന്തം നാട്ടില്‍ നിന്ന്

By Web TeamFirst Published Jun 7, 2019, 5:51 PM IST
Highlights

അയല്‍ക്കാരുടെ പരാതിയെതുടര്‍ന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ കോലിയുടെ വീട്ടിലെത്തി പരിശോധന നടത്തിയ ശേഷമാണ് 500 രൂപ പിഴയിട്ടത്

ഗുഡ്ഗാവ്: ഇന്ത്യയുടെ ലോകകപ്പ് സ്വപ്നവും പേറി വിരാട് കോലിയും സംഘവും ലണ്ടനില്‍ പോരാട്ടത്തിലാണ്. ആദ്യ മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് നായകന്‍. അതിനിടയിലാണ് നാട്ടില്‍ നിന്ന് കോലിയെ തേടി അശുഭ വാര്‍ത്തയെത്തിയത്.

സ്വന്തം നാട്ടിലെ മുനിസിപ്പാലിറ്റിയാണ് കോലിക്ക് പണി കൊടുത്തത്. കുടിവെള്ളമുപയോഗിച്ച് കാറുകഴുകിയതിന് കോലിക്ക് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പിഴ ചുമത്തിയിരിക്കുകയാണ്. ഗുഡ്ഗാവിലെ ഡിഎല്‍എഫ് ഫേസ് വണ്ണിലാണ് ഇന്ത്യന്‍ നായകന്‍റെ വസതി. ഇവിടെയാണ് കോലിയുടെ കാറു കഴുകല്‍ വിവാദത്തിലായത്. കോലിയുടെ ജോലിക്കാരന്‍ കുടിവെള്ളം ഉപയോഗിച്ച് കാറുകഴുകുന്നതായി അയല്‍ക്കാര്‍ പരാതി നല്‍കുകയായിരുന്നു.

അയല്‍ക്കാരുടെ പരാതിയെതുടര്‍ന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ കോലിയുടെ വീട്ടിലെത്തി പരിശോധന നടത്തിയ ശേഷമാണ് 500 രൂപ പിഴയിട്ടത്. ജനങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകള്‍ പേറുമ്പോള്‍ കോലിയെപോലുള്ളവര്‍ ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടരുതെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നു.

click me!