
ഓവല്‍: ഒരു പക്ഷേ ഇതായിരിക്കും ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാച്ച്. ചിലപ്പോള്‍ ക്രിക്കറ്റിലെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചും. ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക മത്സരത്തിലെ ബെന്‍ സ്റ്റോക്‌സിന്‍റെ ഒറ്റ കൈയന്‍ പറക്കും ക്യാച്ചിനെ കുറിച്ച് ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ഇങ്ങനെ പറയുന്നു. സ്റ്റോക്‌സിന്‍റെ വണ്ടര്‍ ക്യാച്ച് കണ്ടതിന്‍റെ ഞെട്ടലില്‍ തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല ആരാധകര്‍ക്ക്.
സ്റ്റോക്‌സിന്‍റെ പാറിപ്പറക്കലിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ആന്‍ഡിലെ ഫേലൂക്വായോയാണ് പുറത്തായത്. സ്‌പിന്നര്‍ ആദില്‍ റഷീദിന്‍റെ പന്തില്‍ സിക്‌സറിനായിരുന്നു ആന്‍ഡിലെയുടെ ശ്രമം. എന്നാല്‍ പിന്നോട്ടോടി ബൗണ്ടറിലൈനില്‍ സ്റ്റോക്‌സ് മനോഹരമായി ആന്‍ഡിലെയ്‌ക്ക് യാത്രയപ്പ് നല്‍കി. ഒറ്റകൈയില്‍ പാറിപ്പറന്നൊരു വിസ്‌മയ ക്യാച്ച്.
വണ്ടര്‍ ക്യാച്ചില്‍ സ്റ്റോക്‌സിനെ അഭിനന്ദിച്ച് ഐസിസി തന്നെ രംഗത്തെത്തി. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് എന്നാണ് ഐസിസിയുടെ വിശേഷണം. പുറത്താകുമ്പോള്‍ 25 പന്തില്‍ 24 റണ്‍സെന്ന നിലയിലായിരുന്നു ആന്‍ഡിലെ ഫേലൂക്വായോ. നാല് ഫോറുകള്‍ ഇതിനിടെ അതിര്‍ത്തി കടന്നിരുന്നു.