'ആശാന്‍റെ നെഞ്ചത്ത്'; ധോണിയെ മിന്നല്‍ സ്റ്റംപിംഗില്‍ പുറത്താക്കി ഇക്രം അലി- വീഡിയോ

Published : Jun 22, 2019, 06:39 PM ISTUpdated : Jun 22, 2019, 06:45 PM IST
'ആശാന്‍റെ നെഞ്ചത്ത്'; ധോണിയെ മിന്നല്‍ സ്റ്റംപിംഗില്‍ പുറത്താക്കി ഇക്രം അലി- വീഡിയോ

Synopsis

അഫ്‌ഗാനിസ്ഥാനെതിരെ സാക്ഷാല്‍ എം എസ് ധോണി പുറത്തായത് ഒരു മിന്നല്‍ സ്റ്റംപിംഗിലാണ്.

സതാംപ്‌ടണ്‍: ലോക ക്രിക്കറ്റില്‍ വിക്കറ്റിന് പിന്നിലെ മിന്നല്‍പ്പിണറാണ് എം എസ് ധോണി. ധോണിയുടെ മിന്നല്‍ സ്റ്റംപിംഗിന്‍റെ വേഗം നിരവധി താരങ്ങള്‍ ഇതിനകം അറിഞ്ഞിട്ടുണ്ട്. ധോണി വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ മുന്നോട്ട് കയറി ബാറ്റ്സ്‌മാന്‍മാര്‍ ഷോട്ടിന് ശ്രമിക്കരുത് എന്നൊരു ശൈലി തന്നെ രൂപപ്പെട്ടു.

എന്നാല്‍ ലോകകപ്പില്‍ അഫ്‌ഗാനെതിരായ മത്സരത്തില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. സാക്ഷാല്‍ എം എസ് ധോണി പുറത്തായത് മിന്നല്‍ സ്റ്റംപിംഗിലാണ്. സ്‌പിന്നര്‍ റഷീദ് ഖാന്‍ എറിഞ്ഞ 45-ാം ഓവറില്‍ സ്റ്റെപ്‌ ഔട്ട് ചെയ്ത ധോണിയെ വിക്കറ്റ് കീപ്പര്‍ ഇക്രം അലി തകര്‍പ്പന്‍ സ്റ്റംപിംഗില്‍ പുറത്താക്കി. 52 പന്തില്‍ 28 റണ്‍സാണ് ധോണി നേടിയത്.

ധോണിയുടെ പുറത്താകല്‍ കാണാന്‍ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ