ഇന്ത്യയുടെ ആ മേഖല പാക്കിസ്ഥാനേക്കാള്‍ മികച്ചതെന്ന് യൂനിസ് ഖാന്‍

By Web TeamFirst Published Jun 4, 2019, 11:46 AM IST
Highlights

ഇതുവരെ ലോകകപ്പില്‍ ഇന്ത്യ തോല്‍പ്പിച്ചിട്ടാല്ലാത്തവര്‍ എന്ന കളങ്കം മായ്ച്ചുകളയാനാണ് പാക്കിസ്ഥാന്‍ ഇറങ്ങുന്നത്. അതേസമയം, പാക് പടയ്ക്ക് മേലുള്ള ആധിപത്യം ഒരിക്കല്‍ കൂടി ഉറപ്പിക്കാന്‍ വിരാട് കോലിയും സംഘവും പൊരുതും

ലഹോര്‍: ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂണ്‍ 16നാണ് മാഞ്ചസ്റ്ററിലെ ആദ്യ തകര്‍പ്പന്‍ പോരാട്ടം നടക്കുക. ഇതുവരെ ലോകകപ്പില്‍ ഇന്ത്യ തോല്‍പ്പിച്ചിട്ടാല്ലാത്തവര്‍ എന്ന കളങ്കം മായ്ച്ചുകളയാനാണ് പാക്കിസ്ഥാന്‍ ഇറങ്ങുന്നത്.

അതേസമയം, പാക് പടയ്ക്ക് മേലുള്ള ആധിപത്യം ഒരിക്കല്‍ കൂടി ഉറപ്പിക്കാന്‍ വിരാട് കോലിയും സംഘവും പൊരുതും. എന്നാല്‍, ഇപ്പോള്‍ മത്സരത്തിന് മുമ്പ് ഇന്ത്യയുടെ ബൗളിംഗ് മേഖലയിലുള്ള ആധിപത്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പാക്കിസ്ഥാന്‍റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായ യൂനിസ് ഖാന്‍.

പാക്കിസ്ഥാനെക്കാള്‍ ശക്തമായ ബൗളിംഗ് ആക്രമണമാണ് ഇന്ത്യയുടേതെന്നാണ് യൂനിസ് പറഞ്ഞത്. അവരുടെ മൂന്നോ നാലോ പേസ് ബൗളര്‍മാര്‍ക്ക് മണിക്കൂറില്‍ 140 അല്ലെങ്കില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാനാകും. കൂടാതെ, മികവ് പുലര്‍ത്തുള്ള സ്പിന്നര്‍മാരും ഇന്ത്യക്കുണ്ട്.

60 മുതല്‍ 70 ശതമാനം മത്സരങ്ങളും ബൗളര്‍മാരാകും വിജയിപ്പിക്കുകയെന്നും യൂനിസ് വ്യക്തമാക്കി. 2019 ലോകകപ്പില്‍ താരമാകാന്‍ പോകുന്ന ബൗളര്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയാകുമെന്നും യൂനിസ് പറഞ്ഞു. 

click me!