Latest Videos

സിക്സര്‍ പൂരം; റെക്കോര്‍ഡിട്ട് മോര്‍ഗനും ഇംഗ്ലണ്ടും

By Web TeamFirst Published Jun 18, 2019, 7:14 PM IST
Highlights

71 പന്തുകളില്‍ നിന്നും 148 റണ്‍സ് നേടിയ മോര്‍ഗന്‍ 17 സിക്സുകളാണ് നേടിയെടുത്തത്. 

ലണ്ടന്‍: ഇത് ചരിത്ര നിമിഷം. ലോക റെക്കോര്‍ഡ് നേട്ടത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍. ലോകകപ്പിന്‍റെയും ഏകദിനത്തിന്‍റെയും ചരിത്രത്തില്‍ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരം എന്ന റെക്കോര്‍ഡാണ് മോര്‍ഗന്‍  സ്വന്തമാക്കിയത്. 71 പന്തുകളില്‍ നിന്നും 148 റണ്‍സ് നേടിയ മോര്‍ഗന്‍ 17 സിക്സുകളാണ് നേടിയെടുത്തത്. 

ബാറ്റ് കൊണ്ട്  മിന്നും പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട്  ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ 50 ഓവറില്‍ ആറിന് 397 എന്ന വലിയ സ്കോറും സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തില്‍ ഗെയിലിന്‍റെ 16 സിക്സറുകളെന്ന റെക്കോര്‍ഡാണ് മോര്‍ഗന്‍ മറികടന്നത്. സിംബാവേയ്ക്കെതിരെ 2015 ലെ ലോകകപ്പിലായിരുന്നു ഗെയിലിന്‍റെ നേട്ടം. ഏകദിന ചരിത്രത്തില്‍ രോഹിത് ശര്‍മ്മ, എബിഡിവില്ലിയേഴ്സ്, ക്രിസ് ഗെയില്‍ എന്നിവരുടെ 16 സികിസുകള്‍ എന്ന റെക്കോര്‍ഡാണ് താരം മറികടന്നത്. 

അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെ ലോകകപ്പിലെ 'സിക്സര്‍' ചരിത്രത്തിലേക്കാണ് ഇംഗ്ലണ്ട് പറന്നിറങ്ങിയത്.  ലോകകപ്പില്‍ 25 സിക്സുകളാണ് ഇംഗ്ലണ്ട് പറത്തിയത്. 2015 ലെ ലോകകപ്പിലെ സിംബാവേക്കെതിരായ  വെസ്റ്റ് ഇന്‍ഡീസിന്‍റെ 19 സിക്സുകള്‍ എന്ന റിക്കോര്‍ഡാണ് ഇംഗ്ലണ്ട് തകര്‍ത്തത്. 

click me!