അടിച്ചുകൂട്ടിയത് 400ന് അരികെ സ്‌കോര്‍; ലോകകപ്പില്‍ റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട്

Published : Jun 18, 2019, 07:07 PM IST
അടിച്ചുകൂട്ടിയത് 400ന് അരികെ സ്‌കോര്‍; ലോകകപ്പില്‍ റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട്

Synopsis

ലോകകപ്പില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് അഫ്‌ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ട് മാഞ്ചസ്റ്ററില്‍ ഇന്ന് നേടിയത്. 

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ അഫ്‌ഗാനെതിരെ റണ്‍മഴ തീര്‍ത്ത് ഇംഗ്ലണ്ട് ഇടംപിടിച്ചത് റെക്കോര്‍ഡ് ബുക്കില്‍. ലോകകപ്പില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇംഗ്ലണ്ട് മാഞ്ചസ്റ്ററില്‍ ഇന്ന് നേടിയത്. അഫ്‌ഗാനെതിരെ 50 ഓവറില്‍ ആറ് വിക്കറ്റിന് 397 റണ്‍സ് മോര്‍ഗനും സംഘവും അടിച്ചുകൂട്ടി. ഇതേ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിന് 386 റണ്‍സ് നേടിയതായിരുന്നു ഇംഗ്ലണ്ടിന്‍റെ നിലവിലുണ്ടായിരുന്ന റെക്കോര്‍ഡ്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട്, നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ വെടിക്കെട്ട് സെഞ്ചുറിയിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. മോര്‍ഗന്‍ 71 പന്തില്‍ 17 സിക്‌സുകള്‍ സഹിതം 148 റണ്‍സെടുത്തപ്പോള്‍ ബെയര്‍സ്റ്റോ 90ഉം റൂട്ട് 88 റണ്‍സും നേടി. അവസാന ഓവറുകളില്‍ മൊയിന്‍ അലി വെടിക്കെട്ടും(ഒന്‍പത് പന്തില്‍ 31) ഇംഗ്ലണ്ടിന് കരുത്തായി. അഫ്‌ഗാന്‍ സ്റ്റാര്‍ സ്‌പിന്നര്‍ റഷീദ് ഖാന്‍ ഒന്‍പത് ഓവറില്‍ 110 റണ്‍സ് വഴങ്ങിയത് ഇംഗ്ലണ്ട് വെടിക്കെട്ടിന്‍റെ കരുത്ത് വ്യക്തമാക്കുന്നു. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം