
ബെര്‍മിംഗ്ഹാം: ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ- ബംഗ്ലാദേശ് മത്സരം പുരോഗമിക്കുമ്പോഴാണ് ഗ്യാലറിയിലെ മുത്തശ്ശി ടിവി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. പ്രയമേറിയവര്‍ എന്നും ഗ്യാലറിയില്‍ കാണുമെങ്കില്‍ പ്രായത്തെ വെല്ലുന്ന ആവേശത്തോടെ ഇന്ത്യന്‍ ടീമിന് പ്രോത്സാഹനം നല്‍കുന്ന ഇവരുടെ ചിത്രം പിന്നീട് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
ഇതിന് പിന്നാലെയാണ് വാര്‍ത്ത ഏജന്‍സി എഎന്‍ഐ ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. 87 വയസുള്ള ചാരുലത പട്ടേലാണ് ഈ മുത്തശ്ശി. ഞാന്‍ ഇന്ത്യന്‍ ടീമിലെ ഒരോ അംഗങ്ങളെയും എന്‍റെ കുട്ടികളായാണ് കരുതുന്നത്. എന്തായാലും കുടുംബത്തിനൊപ്പം മത്സരം കാണാന്‍ എത്തിയ മുത്തശ്ശി വൂസാല ഊതുന്ന ചിത്രം ഇന്‍റര്‍നെറ്റ് സെന്‍സേഷന്‍ ആകുകയാണ്. ചില ട്വിറ്റുകള്‍ കാണാം.