ലോകകപ്പ് ഡ്രീം ഇലവന്‍; ഭാജിയുടെ നായകന്‍ ഇന്ത്യന്‍ താരം

Published : Jun 03, 2019, 11:36 AM ISTUpdated : Jun 03, 2019, 11:38 AM IST
ലോകകപ്പ് ഡ്രീം ഇലവന്‍; ഭാജിയുടെ നായകന്‍ ഇന്ത്യന്‍ താരം

Synopsis

സൗരവ് ഗാംഗുലിക്ക് ശേഷം ലോകം കണ്ട മികച്ച നായകന്‍ ധോണിയാണ്. ധോണിയോളം മികച്ച നായകനെ ഇപ്പോള്‍ കണ്ടെത്താന്‍ കഴിയില്ലെന്നും ഭാജി.

മുംബൈ: ലോകകപ്പ് ഡ്രീം ഇലവന്‍ നായകനെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഇന്ത്യക്ക് 2011ല്‍ ലോകകപ്പ് നേടിത്തന്ന എം എസ് ധോണിയാണ് ടീമിന്‍റെ നായകന്‍. 

സൗരവ് ഗാംഗുലിക്ക് ശേഷം ലോകം കണ്ട മികച്ച നായകന്‍ ധോണിയാണ്. ധോണിയോളം മികച്ച നായകന്‍ ഇപ്പോഴില്ല. രണ്ട് വര്‍ഷക്കാലമായി ധോണിക്കൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിക്കുന്നു. ക്രിക്കറ്റിനെ കുറിച്ചുള്ള അവബോധത്തില്‍ ധോണിക്ക് പകരവെക്കാന്‍ ആളില്ല. നായകന്‍മാര്‍ എതിരാളികളെക്കാള്‍ രണ്ട് ചുവട് മുന്നിലായിരിക്കണമെന്ന് പറയാറുണ്ട്. എന്നാല്‍ ധോണി 10 സ്‌റ്റെപ് മുന്നിലാണെന്നും ഭാജി പറഞ്ഞു.

ഇന്ത്യക്ക് രണ്ട് ലോകകപ്പ് നേടിത്തന്ന നായകനാണ് എം എസ് ധോണി. ധോണിക്ക് കീഴില്‍ 2007ല്‍ ഇന്ത്യ ടി20 ലോകകപ്പുയര്‍ത്തി. ഏകദിന ലോകകപ്പ് 2011ലും ധോണിപ്പട സ്വന്തമാക്കി. 2013ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലേക്കും ധോണി ഇന്ത്യയെ നയിച്ചു.  
 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം