നന്‍മ മരമായി കോലി; ഇത് ആമിറിന് അടിച്ച ലോട്ടറി

By Web TeamFirst Published Jun 16, 2019, 7:43 PM IST
Highlights

48ാം ഓവറിലെ നാലാം പന്തില്‍ അമീറിന്റെ ബൗണ്‍സറില്‍ ബാറ്റ് വെച്ച കോലിക്ക് പിഴച്ചു. പന്ത് വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദിന്റെ കൈകളിലെത്തി. ആമിര്‍ ഔട്ടിനായി അപ്പീല്‍ ചെയ്തെങ്കിലും സര്‍ഫ്രാസ് കാര്യമായി അപ്പീല്‍ ചെയ്തില്ല.

മാഞ്ചസ്റ്റര്‍: ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ ലോകകപ്പ് ക്രിക്കറ്റിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വീഴ്ത്തി പാക്കിസ്ഥാന്റെ മുഹമ്മദ് ആമിര്‍. എന്നാല്‍ ഇത്തവണ കോലിയുടെ നന്‍മയാണ് ആമിറിന് വിക്കറ്റ് സമ്മാനിച്ചതെന്ന പ്രത്യേകതയുണ്ട്. മഴമൂലം നിര്‍ത്തിവെച്ച മത്സരം വീണ്ടും ആരംഭിച്ചപ്പോഴായിരുന്നു കോലിയുടെ നാടകീയ പുറത്താകല്‍.

48ാം ഓവറിലെ നാലാം പന്തില്‍ അമീറിന്റെ ബൗണ്‍സറില്‍ ബാറ്റ് വെച്ച കോലിക്ക് പിഴച്ചു. പന്ത് വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദിന്റെ കൈകളിലെത്തി. ആമിര്‍ ഔട്ടിനായി അപ്പീല്‍ ചെയ്തെങ്കിലും സര്‍ഫ്രാസ് കാര്യമായി അപ്പീല്‍ ചെയ്തില്ല. അമ്പയര്‍ ഔട്ട് വിളിച്ചില്ലെങ്കിലും കോലി പന്ത് ബാറ്റില്‍ തട്ടിയെന്ന് കരുതി ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചു നടന്നു. എന്നാല്‍ പിന്നീട് റീപ്ലേകളില്‍ വിരാട് കോലിയുടെ ബാറ്റില്‍ പന്ത് കൊണ്ടിരുന്നില്ലെന്ന് വ്യക്തമായി.

കോലിയുടെ വിവാദ പുറത്താകല്‍: വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അള്‍ട്രാ എഡ്ജിലും കോലിുടെ ബാറ്റില്‍ പന്ത് തട്ടിയില്ലെന്ന് വ്യക്തമായിരുന്നു. ഇതു കണ്ടതോടെ ഡ്രസ്സിംഗ് റൂമിലിരുന്ന് ഇന്ത്യന്‍ താരങ്ങള്‍ അവിശ്വസനീയതയോടെ പരസ്പരം മുഖത്തോട് മുഖം നോക്കുന്നത് കാണാമായിരുന്നു. വിരാട് കോലിയാകട്ടെ ബാറ്റെടുത്ത് ഹാന്‍ഡിലില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നുണ്ടോ എന്നും നോക്കുന്നുണ്ടായിരുന്നു.

പിന്നീട് ധോണിയും കോലിയുടെ ബാറ്റെടുത്ത് പരിശോധിക്കുന്നത് കാണാമായിരുന്നു. എന്തായാലും കോലിയുടെ പുറത്താകല്‍ ഇന്ത്യയുടെ ടോട്ടലില്‍ ഒരു 15 റണ്‍സെങ്കിലും കുറച്ചു. അവസാന ഓവറുകളില്‍ ആളിക്കത്താന്‍ വിജയ് ശങ്കറിന് കഴിയാതിരുന്നതോടെ 350 എത്താമായിരുന്ന ഇന്ത്യന്‍ സ്കോര്‍ 336ല്‍ നിന്നു.

 

click me!