ഹിറ്റ്‌മാന്‍ സെഞ്ചുറി ഹിറ്റ്; പ്രശംസകൊണ്ട് മൂടി ക്രിക്കറ്റ് ലോകം

Published : Jun 16, 2019, 07:27 PM ISTUpdated : Jun 16, 2019, 07:33 PM IST
ഹിറ്റ്‌മാന്‍ സെഞ്ചുറി ഹിറ്റ്; പ്രശംസകൊണ്ട് മൂടി ക്രിക്കറ്റ് ലോകം

Synopsis

ക്രിക്കറ്റ് പ്രേമികള്‍ക്ക് അത്ര പുതുമയുള്ളതല്ല ഹിറ്റ്‌മാന്‍ ഹിറ്റുകളെങ്കിലും മുന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും കയ്യടിക്കാതിരിക്കാനായില്ല. 

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ പ്രതീക്ഷകള്‍ തട്ടിത്തകര്‍ക്കുന്ന ഇന്നിംഗ്‌സാണ് രോഹിത് ശര്‍മ്മ കാഴ്‌ചവെച്ചത്. ഹിറ്റ്‌മാന്‍ എന്ന വിശേഷണം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് ഓള്‍ഡ് ട്രാഫോര്‍ഡില്‍ രോഹിത് 24-ാം ഏകദിന സെഞ്ചുറി കുറിച്ചു. 113 പന്തില്‍ 14 ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം ഹിറ്റ്‌മാന്‍ അടിച്ചുകൂട്ടിയത് 140 റണ്‍സ്.

ക്രിക്കറ്റ് പ്രേമികള്‍ക്ക് അത്ര പുതുമയുള്ളതല്ല ഹിറ്റ്‌മാന്‍ ഹിറ്റുകളെങ്കിലും ആരാധകര്‍ക്ക് കയ്യടിക്കാതിരിക്കാനായില്ല. അഭിമാന പോരാട്ടത്തിലാണ് രോഹിത് ബാറ്റ് കൊണ്ട് വിസ്‌മയമായത് എന്നതുതന്നെ പ്രധാന കാരണം. ഹിറ്റ്‌മാനെ പ്രശംസകൊണ്ട് മൂടി മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍. 

രോഹിത് 35 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയപ്പോള്‍ 85 പന്തില്‍ സെഞ്ചുറിയിലെത്തി. ഹസന്‍ അലിയുടെ 39-ാം ഓവറില്‍ റിയാസിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. രോഹിതിന്‍റെ സെ‍ഞ്ചുറിയുടെയും(140) കെ എല്‍ രാഹുല്‍(57), വിരാട് കോലി(77) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളുടെയും കരുത്തില്‍ ഇന്ത്യ 50 ഓവറില്‍ 336-5 എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം