
ലണ്ടന്‍: ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ഇന്ത്യന്‍ താരം എംഎസ് ധോണിക്ക് പിന്തുണയുമായി ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. 'ഇതിഹാസതാരമാണ് ഇന്ത്യയുടെ എം എസ് ധോണി. അദ്ദേഹത്തിന്‍രെ കഴിവിനെ കുറച്ചു കാണരുത്. അവസാന നിമിഷം മത്സരം അനുകൂലമാക്കി വിജയിപ്പിക്കാനുള്ള ധോണിയുടെ കഴിവ് മറക്കുകയും ചെയ്യരുത്.
ബെസ്റ്റ് ഫിനിഷറാണ് അദ്ദേഹം. ഇന്ത്യക്ക് ഏറ്റവും ആവശ്യമായ സന്ദര്‍ഭത്തില്‍ അദ്ദേഹം മികച്ച കളി പുറത്തെടുക്കും'. ലോകകപ്പിന്‍റെ സെമിയിലും ഫൈനലിലും നിങ്ങള്‍ക്ക് അത് കാണാന്‍ സാധിക്കുമെന്നും താരം വ്യക്തമാക്കി.
ലോകകപ്പില്‍ അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടിനുമെതിരായ മത്സരത്തില്‍ തിളങ്ങാതെ പോയതോടെ ധോണിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ധോണി 31 പന്തില്‍ നിന്നും 42 റണ്‍സാണ് അടിച്ചത്. അവസാന ഓവറുകളില്‍ അടിച്ചു കളിച്ച് വിജയം സ്വന്തമാക്കാന്‍ ശ്രമിക്കാതിരുന്നതോടെ താരത്തെ വിമര്‍ശിച്ച് മുതിര്‍ന്ന ചില താരങ്ങളും രംഗത്തെത്തിയിരുന്നു.