
ലണ്ടന്‍: ലോകകപ്പിൽ ഇന്ന് അവസാന സ്ഥാനക്കാരായ വെസ്റ്റ് ഇൻഡീസ് അഫ്ഗാനിസ്ഥാനെ നേരിടും. വൈകീട്ട് മൂന്നിനാണ് മത്സരം. പ്രതീക്ഷകൾ നേരത്തെ അവസാനിച്ച വിൻഡീസിന് മടങ്ങുന്നതിന് മുൻപ് ഒരു ജയം കൂടി വേണം. അഫ്ഗാന് 9 മത്സരങ്ങളിൽ ആശ്വാസജയവും. വിൻഡീസിനും ആദ്യ കളിയിലെ ജയത്തിന് ശേഷം തുടരെ തോൽവി മാത്രമാണ് സമ്പാദ്യം.
ലോകകപ്പിൽ താളം കണ്ടെത്തിയിട്ടില്ലാത്ത അഫ്ഗാൻ ബാറ്റ്സ്മാൻമാർക്ക് വിൻഡീസ് പേസ് ഫാക്ടറി വെല്ലുവിളിയാകും. അഫ്ഗാൻ സ്പിന്നർമാർ വിൻഡീസ് നിരയെ കുരുക്കുമോയെന്നും കണ്ടറിയണം. വിൻഡീസിനായി ഏറ്റവുമധികം റൺസ് നേടിയ ക്രിസ് ഗെയ്‍ലിന് ഈ ലോകകപ്പിൽ ഒരു സെഞ്ചുറിയിലെത്താൻ അവസാന അവസരമാണ് ഇന്നത്തേത്.
എല്ലാ കളികളിലും തോറ്റെങ്കിലും പോരാട്ടവീര്യം കാണിക്കാൻ കഴിഞ്ഞതിലെ ആശ്വാസമുണ്ട് അഫ്ഗാൻ ക്യാമ്പില്‍ ലീഡ്സിലെ പിച്ചിൽ ബൗളർമാർക്ക് ആനുകൂല്യം കിട്ടിയേക്കും. ഇംഗ്ലണ്ട്-ശ്രീലങ്ക പോരാട്ടത്തിൽ ഇരുടീമുകളും 250ൽ താഴെ സ്കോറിന് പുറത്തായത് മറക്കാനാവില്ല.
നേർക്കുനേർ പോരിൽ അഫ്ഗാനാണ് മുൻതൂക്കം. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തുടരെ രണ്ട് തവണ വിൻഡീസിനെ തകർത്തത് അഫ്ഗാന് മേൽക്കൈ നൽകുന്നു. ലോകകപ്പിൽ കൂടി ജയം ആവർത്തിക്കുമോ അഫ്ഗാനെന്ന് കാത്തിരുന്നു കാണാം.