
ലണ്ടന്‍: 38-മത് പിറന്നാള്‍ ആഘോഷിക്കുന്ന ആരാധക ലക്ഷങ്ങളുടെ ഒരേയൊരു "ക്യാപ്റ്റന്‍ കൂള്‍" മഹേന്ദ്ര സിംഗ് ധോണിക്ക് പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് ഭാര്യ സാക്ഷിയും സുഹൃത്തുക്കളും ആരാധകരും. സോഷ്യല്‍ മഡിയയിലാണ് പ്രിയ താരത്തിന് ആശംസകളുമായി താരങ്ങള്‍ എത്തിയത്. ലീഡ്സില്‍ ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം നടന്ന പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രം ധോണിയുടെ ഭാര്യ സാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യന്‍ ടീമിലെ സഹതാരം ഹര്‍ദ്ദിക് പാണ്ഡ്യയും ആഘോഷത്തിന്‍റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിലെ തലവര മാറ്റിയ എംഎസ് ധോണി ഗോഡ് ഫാദര്‍മാരില്ലാതെയാണ് ക്രിക്കറ്റിന്‍റെ പടികള്‍ ചവിട്ടിക്കയറിയത്. താരത്തിന്‍റെ നായക മികവിലാണ് ലോക കിരീടങ്ങളും പരമ്പരകളും വിജയിച്ച് ഇന്ത്യ ലോക ക്രിക്കറ്റിന്‍റെ നെറുകയിലെത്തിയത്. നായകസ്ഥാനത്തില്ലെങ്കിലും ടീമിന്‍റെ നിര്‍ണായക ഘടകമായ താരം ഇപ്പോള്‍ നാലാമത്തെ ലോകകപ്പിനായി ലണ്ടനിലാണുള്ളത്.