റബാദയുടെ തീതുപ്പിയ യോര്‍ക്കര്‍; ധവാന്‍റെ ബാറ്റ് തകര്‍ന്ന് തരിപ്പണം- വീഡിയോ

By Web TeamFirst Published Jun 6, 2019, 11:37 AM IST
Highlights

തോറ്റെങ്കിലും മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരായ കഗിസോ റബാദയും ക്രിസ് മോറിസും കാഴ്ചവെച്ചത്. ആദ്യ മത്സരങ്ങളില്‍ അല്‍പം മങ്ങിയ റബാദ തന്‍റെ ക്ലാസ് എന്താണെന്ന് ലോക വേദിയില്‍ തെളിയിച്ചു

സതാംപ്ടണ്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കി. ഇന്ത്യന്‍ പേസ് ബൗളര്‍മാരുടെയും ഒപ്പം ചഹാലിന്‍റെ മാജിക് സ്പിന്നും ചേര്‍ന്നപ്പോള്‍ 228 റണ്‍സില്‍ ഡുപ്ലസിയുടെയും സംഘത്തിന്‍റെ പോരാട്ടം അവസാനിച്ചു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറി മികവില്‍ വിജയത്തിലേക്കെത്തി. തോറ്റെങ്കിലും മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരായ കഗിസോ റബാദയും ക്രിസ് മോറിസും കാഴ്ചവെച്ചത്. ആദ്യ മത്സരങ്ങളില്‍ അല്‍പം മങ്ങിയ റബാദ തന്‍റെ ക്ലാസ് എന്താണെന്ന് ലോക വേദിയില്‍ തെളിയിച്ചു.

റബാദയുടെ പന്തിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ പകച്ചെങ്കിലും ഫീല്‍ഡര്‍മാരുടെ പിഴവുകള്‍ പല ഘട്ടത്തിനും നീലപ്പടയുടെ രക്ഷയ്ക്കെത്തി. സാഹചര്യങ്ങള്‍ മുതലാക്കി ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും ശിഖര്‍ ധവാനെയും ശരിക്കും പരീക്ഷിക്കുന്ന ആദ്യ സ്പെല്ലാണ് റബാദ എറിഞ്ഞത്.

അതില്‍ മണിക്കൂറില്‍ 146 കിലോമീറ്റര്‍ വേഗത്തില്‍ വന്ന റബാദയുടെ യോര്‍ക്കര്‍ തകര്‍ത്തത് ശിഖര്‍ ധവാന്‍റെ ബാറ്റാണ്. തന്‍റെ ബാറ്റിന്‍റെ ഒടിഞ്ഞ ഭാഗം വിക്കറ്റ്കീപ്പര്‍ ക്വന്‍റണ്‍ ഡി കോക്ക് എടുത്ത് കൊടുത്തപ്പോള്‍ ചിരിയോടെയാണ് ധവാന്‍ അത് സ്വീകരിച്ചത്. 

 

 
 
 
 
 
 
 
 
 
 
 
 
 

Dhawan's bat broken !!

A post shared by Cricket Videos (@cricket_videos123) on Jun 5, 2019 at 11:42am PDT

click me!