ധോണിയുടെ പിറന്നാളിനെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് രോഹിത് നല്‍കിയ മറുപടി

Published : Jul 07, 2019, 01:36 PM ISTUpdated : Jul 07, 2019, 01:52 PM IST
ധോണിയുടെ പിറന്നാളിനെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് രോഹിത് നല്‍കിയ മറുപടി

Synopsis

ധോണിയുടെ പിറന്നാളിനെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് രോഹിത് ശര്‍മ്മ കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ്.

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ 38-മത് പിറന്നാള്‍ ദിനമാണ് ഇന്ന്. ആരാധകരും സഹതാരങ്ങളുമെല്ലാം താരത്തിന് പിറന്നാള്‍ ആശംസകളറിയിച്ചു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ഭാര്യ സാക്ഷിയും സഹതാരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അതിനിടെ ബിസിസിഐ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

ധോണിയുടെ പിറന്നാളിനെക്കുറിച്ചുള്ള ചോദ്യവും അതിനുള്ള രോഹിത്തിന്‍റെ തമാശ നിറഞ്ഞ മറുപടിയുമാണ് വീഡിയോയില്‍. ശ്രീലങ്കക്കെതിരായ മത്സരത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മറുപടി നല്‍കുകയായിരുന്നു രോഹിത്.

അതിനിടെയാണ് ധോണിയുടെ പിറന്നാളിനെക്കുറിച്ചുള്ള ചോദ്യം വന്നത്. ആ ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകന് രോഹിത് നല്‍കിയ മറുപടിയിതാണ്. "പിറന്നാളിന് എന്താ പറയുക...ഹാപ്പി ബെര്‍ത്ത് ഡേ...മാഞ്ചസ്റ്ററിലേക്കുള്ള യാത്രക്കിടെ  വാഹനത്തില്‍ വെച്ച് കേക്ക് കട്ടിംഗ് ഉണ്ടാകും. ആഘോഷങ്ങള്‍ ഉണ്ടാകും. ഫോട്ടോകള്‍ നിങ്ങള്‍ക്ക് ലഭിക്കും" എന്നായിരുന്നു താരത്തിന്‍റെ തമാശ നിറഞ്ഞ മറുപടി. 

വീഡിയോ കാണാം 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം