സച്ചിന്‍റെ പ്രവചനം അച്ചട്ടായി; ലോകകപ്പ് സെമിയിലെത്തി ടീമുകള്‍!

Published : Jul 04, 2019, 11:12 AM ISTUpdated : Jul 04, 2019, 11:34 AM IST
സച്ചിന്‍റെ പ്രവചനം അച്ചട്ടായി; ലോകകപ്പ് സെമിയിലെത്തി ടീമുകള്‍!

Synopsis

സെമിയിലെത്തുന്ന ടീമുകളെയാണ് സച്ചിന്‍ ലോകകപ്പിന് മുന്‍പ് പ്രവചിച്ചത്. സച്ചിന്‍റെ പ്രവചനം യാഥാര്‍ത്ഥ്യമാവുകയാണ്.   

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ആവേശം സെമിക്കരികെ എത്തിനില്‍ക്കുമ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രവചനം അച്ചട്ടാവുന്നു. ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പ് സെമിയിലെത്തുന്ന ടീമുകളെ സച്ചിന്‍ പ്രവചിച്ചിരുന്നു. സച്ചിന്‍റെ പ്രവചനം കിറുകൃത്യമാണ് എന്ന് ലോകകപ്പ് തെളിയിക്കുന്നു.

കമന്‍റേറ്ററായുള്ള ലോകകപ്പ് അരങ്ങേറ്റത്തിന് തൊട്ടുമുന്‍പാണ് സെമിയിലെത്തുന്ന ടീമുകളേതെന്ന് സച്ചിന്‍ ടെന്‍ഡുൽക്കര്‍ പ്രവചിച്ചത്. 'ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ സെമിയിലെത്തും. ന്യൂസിലന്‍ഡോ പാക്കിസ്ഥാനോ ആയിരിക്കും നാലാം സ്ഥാനത്തെത്തുകയെന്നും' മാസ്റ്റര്‍ ബ്ലാസറ്റര്‍ അന്ന് പ്രവചിച്ചിച്ചു. 

ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം ന്യൂസിലന്‍ഡ് സെമിയിലെത്താനാണ് കൂടുതല്‍ സാധ്യതകള്‍. നെറ്റ് റണ്‍റേറ്റിന്‍റെ ആനുകൂല്യമാണ് കിവീസിനുള്ളത്. പാകിസ്ഥാന് സെമിയിലെത്തണമെങ്കില്‍ നാളെ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 316 റൺസിന്‍റെ ജയം നേടണം. നിലവിലെ സാഹചര്യത്തില്‍ ഇത് അസാധ്യമാണ്.

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം