രോഹിത് സെഞ്ചുറിയടിക്കുമ്പോള്‍ ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ താരമായി കുഞ്ഞു സമൈറ

Published : Jul 07, 2019, 03:36 PM ISTUpdated : Jul 07, 2019, 03:40 PM IST
രോഹിത് സെഞ്ചുറിയടിക്കുമ്പോള്‍ ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ താരമായി കുഞ്ഞു സമൈറ

Synopsis

രോഹിത്ത് ഈ ലോകകപ്പിലെ തന്‍റെ അഞ്ചാം സെഞ്ചുറി തികയ്ക്കുമ്പോള്‍ ക്യമറകള്‍ തിരഞ്ഞ മുഖം റിതികയുടെയും  മകള്‍ സമൈറയുടേയുമായിരുന്നു. 

ലോകകപ്പില്‍ അ‍ഞ്ചാം സെഞ്ചുറിയും തികച്ച് താരമായിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. എന്നാല്‍ അതു പോലെ തന്നെ താരമായിരിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. ഗ്രൗണ്ടിലല്ല പകരം അങ്ങ് ഗാലറിയിലാമെന്ന് മാത്രം. മറ്റാരുമല്ല, രോഹിത്തിന്‍റെയും ഭാര്യ റിതികയുടെയും മകള്‍ സമൈറയാണ് ആ താരം. 

രോഹിത്ത് ഈ ലോകകപ്പിലെ തന്‍റെ അഞ്ചാം സെഞ്ചുറി തികയ്ക്കുമ്പോള്‍ ക്യമറകള്‍ തിരഞ്ഞ മുഖം റിതികയുടെയും  മകള്‍ സമൈറയുടേയുമായിരുന്നു. കുഞ്ഞു സമൈറയുടെ പ്രതികരണങ്ങള്‍ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. അമ്മയുടെ സഹായത്തോടെ കയ്യടിക്കുന്ന സമൈറയുടെ വീഡിയോ ഇതോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

വീഡിയോ കാണാം 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം