ലോകകപ്പില്‍ റണ്‍വേട്ട ശീലമാക്കി ഷാക്കിബ്; വീണ്ടും ഒന്നാമത്

By Web TeamFirst Published Jun 24, 2019, 5:35 PM IST
Highlights

റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ വീണ്ടും മുന്നിലെത്തി. 

സതാംപ്‌ടണ്‍: ലോകകപ്പില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ വീണ്ടും മുന്നിലെത്തി. അഫ്‌ഗാനിസ്ഥാനെതിരെ അര്‍ദ്ധ സെഞ്ചുറി നേടിയ ഷാക്കിബ് 69 പന്തില്‍ 51 റണ്‍സെടുത്തു. ഇതോടെ ഷാക്കിബിന്‍റെ റണ്‍ സമ്പാദ്യം 476 ആയി. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ്(447 റണ്‍സ്) രണ്ടാം സ്ഥാനത്ത്.

അഫ്‌ഗാനെതിരെ 66 പന്തിലാണ് ഷാക്കിബ് അര്‍ദ്ധ സെഞ്ചുറി തികച്ചത്. അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ ഷാക്കിബിനെ, മുജീബ് ഉര്‍ റഹ്‌മാന്‍ എല്‍ബിയില്‍ കുടുക്കി. ലോകകപ്പില്‍ മിന്നും ഫോമിലാണ് ഷാക്കിബ് അല്‍ ഹസന്‍. ആറ് മത്സരങ്ങളില്‍ നിന്നാണ് ഷാക്കിബ് 476 റണ്‍സടിച്ചത്. രണ്ട് സെഞ്ചുറികള്‍ നേടിയപ്പോള്‍ 124 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. ഓള്‍റൗണ്ടറായ ഷാക്കിബ് അഞ്ച് വിക്കറ്റുകളും ഈ ലോകകപ്പില്‍ നേടി.  

click me!