'അങ്ങ് ജര്‍മനിയിലും ഉണ്ടെടാ പിടി'; വിരാട് കോലിക്ക് ആശംസയുമായി തോമസ് മുള്ളര്‍

Published : Jun 03, 2019, 08:05 PM IST
'അങ്ങ് ജര്‍മനിയിലും ഉണ്ടെടാ പിടി'; വിരാട് കോലിക്ക് ആശംസയുമായി തോമസ് മുള്ളര്‍

Synopsis

ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു ആശംസ അങ്ങ് ജര്‍മനിയില്‍ നിന്ന് വന്നിരിക്കുകയാണ്. ജര്‍മനിയുടെയും ബയേണ്‍ മ്യൂണിക്കിന്‍റെയും സൂപ്പര്‍ താരം തോമസ് മുള്ളറാണ് ഇന്ത്യന്‍ ടീമിനും വിരാട് കോലിക്ക് ആശംസ നേര്‍ന്നിരിക്കുന്നത്

മ്യൂണിക്ക്: ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. രണ്ട് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞ് എത്തുന്ന ദക്ഷിണാഫ്രിക്കയാണ് വിശ്വകിരീടത്തിലേക്കുള്ള യാത്രയില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ജൂണ്‍ അഞ്ച് ബുധനാഴ്ചാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം.

ഐപിഎല്ലിന് ശേഷം രണ്ട് സന്നാഹ മത്സരങ്ങളും ലോകകപ്പിന് മുന്നോടിയായി ടീം ഇന്ത്യ കളിച്ചിരുന്നു. എന്നാലും, ഇംഗ്ലീഷ് സാഹചര്യങ്ങളോട് വളരെ വേഗം പൊരുത്തപ്പെടാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യന്‍ ടീം. പരിശീലനത്തിന് ഒപ്പം ഫിറ്റ്നസ് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഒപ്പം ഒഴിവു സമയങ്ങളും ടീം കണ്ടെത്തുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു ആശംസ അങ്ങ് ജര്‍മനിയില്‍ നിന്ന് വന്നിരിക്കുകയാണ്. ജര്‍മനിയുടെയും ബയേണ്‍ മ്യൂണിക്കിന്‍റെയും സൂപ്പര്‍ താരം തോമസ് മുള്ളറാണ് ഇന്ത്യന്‍ ടീമിനും വിരാട് കോലിക്ക് ആശംസ നേര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ ജഴ്സി അണിഞ്ഞ് കെെയില്‍ ക്രിക്കറ്റ് ബാറ്റുമായി നില്‍ക്കുന്ന മുള്ളറുടെ ചിത്രം സഹിതമാണ് ബയേണ്‍ മ്യൂണക്കിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇന്ത്യന്‍ ടീമിന് ആശംസ അറിയിച്ചിരിക്കുന്നത്.

 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം