അങ്ങനെ ആ റെക്കോര്‍ഡിലും കോലി; ഇതാണ് കിംഗ് സ്റ്റൈല്‍

Published : Jun 22, 2019, 06:05 PM ISTUpdated : Jun 22, 2019, 06:08 PM IST
അങ്ങനെ ആ റെക്കോര്‍ഡിലും കോലി; ഇതാണ് കിംഗ് സ്റ്റൈല്‍

Synopsis

ഈ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നാണ് കോലി മൂന്നാം അര്‍ദ്ധ സെഞ്ചുറി നേടിയത്.  

സതാംപ്‌ടണ്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ അര്‍ദ്ധ സെഞ്ചുറി നേടിയ വിരാട് കോലിക്ക് ചരിത്ര നേട്ടം. ലോകപ്പില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടത്തില്‍ മുഹമ്മദ് അസറുദീന് ഒപ്പമെത്തി കോലി. ഈ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നാണ് കോലി മൂന്നാം അര്‍ദ്ധ സെഞ്ചുറി നേടിയത്.   

ഏകദിനത്തില്‍ കോലിയുടെ 52-ാം ഫിഫ്റ്റിയാണിത്. 48 പന്തില്‍ കോലി അമ്പത് പൂര്‍ത്തിയാക്കി. ഈ ലോകകപ്പില്‍ 18, 82, 77, 67 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോറുകള്‍. ന്യൂസീലന്‍ഡിന് എതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അഫ്‌ഗാന്‍ താരം മുഹമ്മദ് നബി എറിഞ്ഞ 31-ാം ഓവറില്‍ റഹ്‌മത്ത് ഷായ്‌ക്ക് ക്യാച്ച് നല്‍കി കോലി മടങ്ങുകയായിരുന്നു.

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം