ഡബ്ല്യു ഡബ്ല്യു ഇയിലും ചര്‍ച്ചാവിഷയം ഇന്ത്യന്‍ ടീം; കോലിപ്പടയ്‌ക്ക് ചാമ്പ്യന്‍റെ ആശംസ!

Published : Jun 07, 2019, 09:38 PM ISTUpdated : Jun 21, 2019, 10:36 AM IST
ഡബ്ല്യു ഡബ്ല്യു ഇയിലും ചര്‍ച്ചാവിഷയം ഇന്ത്യന്‍ ടീം; കോലിപ്പടയ്‌ക്ക് ചാമ്പ്യന്‍റെ ആശംസ!

Synopsis

നീലപ്പടയ്‌ക്ക്, വിരാട് കോലിക്കും എം എസ് ധോണിക്കും സഹതാരങ്ങള്‍ക്കും എല്ലാ ആശംസകളും നേരുന്നതായി ഡബ്ല്യു ഡബ്ല്യു ഇ ചാമ്പ്യന്‍.

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസകളുമായി ഡബ്ല്യു ഡബ്ല്യു ഇ ചാമ്പ്യന്‍ കോഫി കിങ്‌സ്‌ടണ്‍. നീലപ്പടയ്‌ക്ക്, വിരാട് കോലിക്കും എം എസ് ധോണിക്കും സഹതാരങ്ങള്‍ക്കും എല്ലാ ആശംസകളും നേരുന്നു. നിങ്ങള്‍ക്ക് കിരീടം നേടാന്‍ കഴിയുമെന്നും ഡബ്ല്യു ഡബ്ല്യു ഇയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയുള്ള വീഡിയോയില്‍ കോഫി പറഞ്ഞു. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും നായകന്‍ കോലിക്കും ലോകമെമ്പാടുനിന്നും ആശംസകള്‍ ലഭിക്കുകയാണ്. ജര്‍മന്‍ ഫുട്ബോളര്‍ തോമസ് മുള്ളര്‍, ചെല്‍സിയുടെ ബ്രസീലിയന്‍ താരം ഡേവിഡ് ലൂയിസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ഇന്ത്യയില്‍ ഡബ്ല്യു ഡബ്ല്യു ഇ റെസിലിംഗിനുള്ള പ്രചാരം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് കോഫി കിങ്‌സ്‌ടണിന്‍റെ വീഡിയോ.

ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലോകകപ്പ് തുടക്കം ഗംഭീരമാക്കിയിട്ടുണ്ട്. ഞായറാഴ്‌ച ഓസ്‌ട്രേലിയക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 
 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം