
ദില്ലി: സൈനികചിഹ്നമുള്ള ഗ്ലൗ ഉപയോഗിച്ചെന്ന വിവാദത്തില്‍ ധോണിക്ക് പിന്തുണയുമായി സുരേഷ് റെയ്ന. 'കളിക്കളത്തിലിറങ്ങുമ്പോള്‍ ഞങ്ങള്‍ രാജ്യത്തിന് എല്ലാം സമര്‍പ്പിച്ചാണ് ഇറങ്ങുന്നത്. ഇന്ത്യയെ അഭിമാനം കൊള്ളിക്കാനാണ് ശ്രമിക്കുന്നത്. അതാണ് ധോണിയും ചെയ്തതതെന്ന് സുരേഷ് റെയ്ന വ്യക്തമാക്കി. അത് രാജ്യസ്നേഹമാണ്'. ദേശീയ വാദമല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ധോണിയുടെ സഹതാരമാണ് റെയ്ന.
സൈനികചിഹ്നമുള്ള ഗ്ലൗവുമായി ധോണി ലോകകപ്പിൽ കളിക്കാനിറങ്ങിയ സംഭവം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ധോണിക്ക് നേരെ വിമര്‍ശനമുയര്‍ന്നിരുന്നു. രാഷ്ട്രീയമോ മതപരമോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ലോകകപ്പ് വേദി ഉപയോഗിക്കരുതെന്ന ചട്ടം ചൂണ്ടിക്കാട്ടി സൈനികചിഹ്നമുള്ള ഗ്ലൗവ് ഉപയോഗിച്ച ധോണിക്കതിരെ ഐസിസി ബിസിസിഐക്ക് കത്തയച്ചു. ഇതിന് പിന്നാലെ ഐസിസിക്കെതിരെ ആരാധകരോഷം ശക്തമായി. ഇതോടെ ഗ്ലൗവിനുള്ള വിലക്ക് പുനപരിശോധിക്കണമെന്ന ആവശ്യവുമായി ബിസിസിഐ ഐസിസിക്കും കത്തയച്ചു.