
ഇംഗ്ലണ്ട്: മഴ ചതിച്ചതോടെ ലോകകപ്പില്‍ ഇന്നു നടക്കേണ്ടിയിരുന്ന ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരം മുടങ്ങി. പക്ഷേ മറ്റൊരു മാച്ച് ഗംഭീരമായി തന്നെ നടന്നു. ബാറ്റു വീശിയതും ബൗള്‍ ചെയ്തതും ഇതിഹാസങ്ങളാണെന്നതാണ് കളിയുടെ പ്രത്യേകത.
ശ്രീലങ്ക-പാകിസ്ഥാന്‍ മാച്ച് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മഴ ചതിച്ചതോടെ ആരാധകര്‍ക്കൊപ്പം കമന്‍റേറ്റര്‍മാരും നിരാശരായി. ഗ്രൗണ്ടില്‍ കളി നടക്കില്ലെന്നായതോടെ കമന്‍റേറ്റര്‍മാര്‍ കമന്‍ററി ബോക്സില്‍ കളിക്കാറിറങ്ങി. ക്രിക്കറ്റ് ഇതിഹാസങ്ങളായ വസിം അക്രവും കുമാര്‍ സംഗക്കാരയും ഗ്രയാം സ്മിത്തുമാണ് കളിക്കളത്തില്‍ ഇറങ്ങിയത്. ക്രിക്കറ്റ് വേള്‍ഡ് കപ്പിന്‍റെ ഒഫീഷ്യല്‍ ടിറ്റ്വര്‍ അക്കൗണ്ടിലൂടെ ഇതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
വീഡിയോ