ലോകകപ്പ് ക്രിക്കറ്റ് കഴിഞ്ഞാലുടൻ കല്യാണമുണ്ടാകുമെന്ന സൂചന നല്‍കി ഇന്ത്യന്‍ താരം

Published : Jun 24, 2019, 11:15 AM ISTUpdated : Jun 24, 2019, 05:05 PM IST
ലോകകപ്പ് ക്രിക്കറ്റ് കഴിഞ്ഞാലുടൻ കല്യാണമുണ്ടാകുമെന്ന സൂചന നല്‍കി ഇന്ത്യന്‍ താരം

Synopsis

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ഒരുമിച്ച് പഠിച്ചവരാണ്  ഋഷഭ് പന്തും ഇഷ നേഗിയും. 2015ല്‍  17-ാമത്തെ വയസിലാണ് ഇരുവരും പ്രണയത്തിലാകുന്നത്

ലണ്ടന്‍: ഇന്ത്യൻ ക്രിക്കറ്റിലെ ചര്‍ച്ചകള്‍ ഇപ്പോള്‍ പ്രധാനമായും ഋഷഭ് പന്തിനെ ചുറ്റിപ്പറ്റിയാണ്. ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ട് ഇന്ത്യയിലിരുന്ന താരം ശിഖര്‍ ധവാന് പരിക്കേറ്റതോടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്തി. ഐപിഎല്ലില്‍  മിന്നും പ്രകടനം പുറത്തെടുത്ത ഋഷഭ് പന്തിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് വലിയൊരു വിഭാഗം ക്രിക്കറ്റ് ആരാധകരും ആഗ്രഹിക്കുന്നുണ്ട്. പന്തിന്‍റെ ലോകകപ്പ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നവരില്‍ ഇഷ നേഗിയെന്ന 21കാരിയുമുണ്ട്. ഋഷഭ് പന്തിന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി. 

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ഒരുമിച്ച് പഠിച്ചവരാണ്  ഋഷഭ് പന്തും ഇഷ നേഗിയും. 2015ല്‍  17-ാമത്തെ വയസിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. 21കാരനായ ഋഷഭ് പന്ത് തന്നെയാണ് ഇഷയുമായുള്ള സൗഹൃദം ആരാധകരോട് വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അത് പിന്നാലെ  മറ്റൊരു ഫോട്ടോ കൂടിപങ്കുവെച്ചു. ലോകകപ്പിന് ശേഷം ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്ന സൂചനയാണ് പുതിയ ചിത്രത്തിലൂടെ താരം നല്‍കുന്നതെന്നാണ്  ഋഷഭ് പന്തിന്‍റെ ആരാധകര്‍ കരുതുന്നത്. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം