'പ്രതിഭാസമാണ് രോഹിത്'; അഭിനന്ദനവുമായി സച്ചിൻ

Published : Jul 07, 2019, 10:34 AM IST
'പ്രതിഭാസമാണ് രോഹിത്'; അഭിനന്ദനവുമായി സച്ചിൻ

Synopsis

ഈ ലോകകപ്പില്‍ അ‍ഞ്ചു സെഞ്ചുറിയാണ് രോഹിത് ശര്‍മ്മയുടെ ബാറ്റില്‍ നിന്നും പിറന്നത്. 

ലണ്ടന്‍: ലോകകപ്പില്‍ മിന്നും പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശർമ്മയെ അഭിനന്ദിച്ച് സച്ചിൻ ടെന്‍ഡുല്‍ക്കര്‍. "തുടർച്ചയായി മൂന്ന് സെഞ്ചുറികള്‍, ഒരു ലോകകപ്പില്‍ തന്നെ അഞ്ച് സെഞ്ചുറികള്‍". പ്രതിഭാസമാണ് രോഹിത് എന്നാണ് മാസ്റ്റന്‍ ബ്ലാസ്റ്റര്‍  ട്വിറ്ററില്‍ കുറിച്ചത്.

ഒപ്പം ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ കെ എല്‍ രാഹുലിന്‍റ തകര്‍പ്പന്‍ സെഞ്ചുറി നേട്ടത്തെയും സച്ചിന്‍ അഭിനന്ദിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ 92 പന്തില്‍ മൂന്നക്കം തികച്ചതോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന  റെക്കോർഡാണ് രോഹിത് സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ അ‍ഞ്ചു സെഞ്ചുറിയാണ് താരം അടിച്ചെടുത്തത്. 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം