'ധോണിയുടെ സിക്സിന്‍റെ മൊഞ്ചൊന്നും പൊയ്പോവൂല്ല'; വീഡിയോ

Published : Jun 03, 2019, 05:22 PM ISTUpdated : Jun 03, 2019, 05:23 PM IST
'ധോണിയുടെ സിക്സിന്‍റെ മൊഞ്ചൊന്നും പൊയ്പോവൂല്ല'; വീഡിയോ

Synopsis

സന്നാഹ മത്സരത്തില്‍ സെഞ്ചുറി കുറിച്ചതോടെ മുന്‍ ഇന്ത്യന്‍ നായകനും രണ്ട് ലോകകപ്പ് വിജയം ഇന്ത്യക്ക് സമ്മാനിക്കുകയും ചെയ്ത മഹേന്ദ്ര സിംഗ് ധോണിയിലാണ് ആരാധകരുടെ അത്രയും ശ്രദ്ധ. മിന്നുന്ന പ്രകടനങ്ങളിലൂടെ ഇന്ത്യക്ക് മൂന്നാം ഏകദിന ലോകകപ്പ് താരം നേടിക്കൊടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്

ലണ്ടന്‍: ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. രണ്ട് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞ് എത്തുന്ന ദക്ഷിണാഫ്രിക്കയാണ് വിശ്വകിരീടത്തിലേക്കുള്ള യാത്രയില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ജൂണ്‍ അഞ്ച് ബുധനാഴ്ചാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം.

ഐപിഎല്ലിന് ശേഷം രണ്ട് സന്നാഹ മത്സരങ്ങളും ലോകകപ്പിന് മുന്നോടിയായി ടീം ഇന്ത്യ കളിച്ചിരുന്നു. എന്നാലും, ഇംഗ്ലീഷ് സാഹചര്യങ്ങളോട് വളരെ വേഗം പൊരുത്തപ്പെടാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യന്‍ ടീം. പരിശീലനത്തിന് ഒപ്പം ഫിറ്റ്നസ് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഒപ്പം ഒഴിവു സമയങ്ങളും ടീം കണ്ടെത്തുന്നു.

സന്നാഹ മത്സരത്തില്‍ സെഞ്ചുറി കുറിച്ചതോടെ മുന്‍ ഇന്ത്യന്‍ നായകനും രണ്ട് ലോകകപ്പ് വിജയം ഇന്ത്യക്ക് സമ്മാനിക്കുകയും ചെയ്ത മഹേന്ദ്ര സിംഗ് ധോണിയിലാണ് ആരാധകരുടെ അത്രയും ശ്രദ്ധ. വിക്കറ്റ്കീപ്പര്‍ എന്ന നിലയിലും ബാറ്റ്സ്മാന്‍ എന്ന നിലയിലും മിന്നുന്ന പ്രകടനങ്ങളിലൂടെ ഇന്ത്യക്ക് മൂന്നാം ഏകദിന ലോകകപ്പ് താരം നേടിക്കൊടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതിനൊപ്പം വിമര്‍ശകരുടെ വായടപ്പിക്കുന്ന ധോണിയുടെ സംഹാരതാണ്ഡവവും അവര്‍ പ്രതീക്ഷിക്കുന്നു. എന്തായാലും, താരം ലോകകപ്പിന് മുമ്പ് കഠിന പരിശീലനത്തിലാണ്. അതിന്‍റെ വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വന്നിട്ടുണ്ട്. ഇതില്‍ സ്വതസിദ്ധമായ ക്രിക്കറ്റ് ഷോട്ടുകള്‍ താരം വളരെ അനായാസമായി കളിക്കുന്നത് കാണാം.

 

PREV
click me!

Recommended Stories

Ajinkya Rahane: ആ തീരുമാനം ശാസ്ത്രിയുടേതെന്ന് അശ്വിന്‍; രഹാനെയുടെ വാദം കള്ളമോ? അശ്വിന്റെ വീഡിയോ വൈറല്‍
Ashes 2nd Test: ശ്ശോ, എന്നെക്കൊണ്ട് തോറ്റു, ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറിയശേഷം സ്വയം അഭിനന്ദിച്ച് ലാബുഷെയ്ന്‍