സച്ചിന്‍.. ആ ഓര്‍മ്മകള്‍ക്ക് എന്നും പതിനാറ് വയസ്സാണ്...

By Nishanth M VFirst Published May 30, 2019, 3:50 PM IST
Highlights

അന്ന് കണ്ടത്തില്‍ കളിയുണ്ടായിരുന്നില്ല, ചെറിയ കളിയല്ല ലോകകപ്പാണ് മാത്രമല്ല കളി ഇന്ത്യയും പാക്കിസ്താനും തമ്മില്‍. കൃത്യ സമയത്ത് ടെലിവിഷന് മുന്നില്‍ എല്ലാവരും ഹാജര്‍. കളി ദക്ഷിണാഫ്രിക്കയിലെ സൂപ്പര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കിലാണെങ്കിലും കളി നടക്കുന്നത് നമ്മുടെ കണ്ടത്തിലാണെന്നാണെന്ന ഫീല്‍.

അന്ന് കണ്ടത്തില്‍ കളിയുണ്ടായിരുന്നില്ല, ചെറിയ കളിയല്ല ലോകകപ്പാണ് മാത്രമല്ല കളി ഇന്ത്യയും പാക്കിസ്താനും തമ്മില്‍. കൃത്യ സമയത്ത് ടെലിവിഷന് മുന്നില്‍ എല്ലാവരും ഹാജര്‍. കളി ദക്ഷിണാഫ്രിക്കയിലെ സൂപ്പര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കിലാണെങ്കിലും കളി നടക്കുന്നത് നമ്മുടെ കണ്ടത്തിലാണെന്നാണെന്ന ഫീല്‍. ആ ഓര്‍മ്മയ്ക്ക് 16 പതിനാറ് വയസ്സ് കഴിഞ്ഞു. രാഷ്ട്രീയ കാരണങ്ങളാല്‍ മൂന്ന് കൊല്ലത്തോളം ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിച്ചിരുന്നില്ല. കാത്തിരുന്ന കളി വന്നത് 2003ലെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍. അക്കൊല്ലം മാര്‍ച്ച് ഒന്നാം തീയ്യതിയിലെ കളി ഇന്ത്യയും പാക്കിസ്താനും തമ്മിലായിരുന്നു. ടെലിവിഷന് മുന്നില്‍ ഇഷ്ടം പോലെ സ്ഥലമുണ്ട് എങ്കിലും ഇരുന്ന് കാണണോ നിന്ന് കാണണോ എന്ന് പോലും തീരുമാനിക്കാനാകാത്ത അവസ്ഥ.

ടോസിനായെടുത്ത നാണയം ആകാശത്തേക്ക് പൊന്തി താഴെ വീണു, നിരാശ..നിരാശ..ടോസ് പാക്കിസ്താന്, അവര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓപ്പണറായി ഇറങ്ങിയ സയീദ് അന്‍വറിന് സെഞ്ച്വറി പോരാത്തതിന് 50 ഓവറില്‍ 273 റണ്‍സും. ജയിക്കുമോ..തോല്‍ക്കുമോ..? അര മണിക്കൂര്‍ കമന്ററിയും പരസ്യവുമൊക്കെയാണെങ്കിലും അവിടെയങ്ങ് ഇരുന്നു... ചങ്കിടിപ്പോടെയാണ് ആ രംഗം കണ്ടത് രണ്ട് പേരതാ ക്രീസിലേക്ക് വരുന്നു, ആദ്യം സച്ചിന്‍ പിന്നാലെ സെവാഗ്. വാസിം അക്രം അതാ കുതിച്ചെത്തുന്നു, ഒരു കൂസലുമില്ലാതെ സച്ചിനങ്ങനെ എം.ആര്‍.എഫ് ബാറ്റും കുത്തി നില്‍ക്കുന്നു വസീം അക്രത്തിന്റെ ആദ്യ ഓവര്‍ കഴിഞ്ഞു, രണ്ടാമത്തോ ഓവര്‍ തുടങ്ങി, ടെന്‍ഷന്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി. 

തീപ്പോലെ ഓടിയെത്തി മിന്നല്‍ പോലെ അക്തര്‍ എറിയാന്‍ തുടങ്ങി. 150 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നു അക്തര്‍ എറിഞ്ഞ നാലാമത്തെ പന്തിന്, കണ്ടു നിന്നവരുടെ ചങ്കിടിച്ചു. നമ്മുടെ ചങ്കായ സച്ചിനാണ് ക്രീസില്‍ പിന്നെങ്ങനെ ചങ്കിടിക്കാതിരിക്കും. വൈഡായിരുന്ന ആ പന്തിനെ സച്ചിന്റെ ബാറ്റ് തൊട്ടു, തേര്‍ഡ് മാനില്‍ ഫീല്‍ഡ് ചെയ്യുന്നയാളും, അക്തറുമെല്ലാം മുകളിലോട്ട് നോക്കി മിന്നല്‍ പോലെ വന്ന പന്ത് ഒരു ഇടിയായി ആകാശത്തിലൂടെ പറന്നു പോകുന്നു....പറന്ന് പറന്ന് ആ പന്ത് ബൗണ്ടറിയും കടന്നു. ഗ്യാലറിയില്‍ ആറ് എന്ന അക്കമെഴുതിയ ബാനറുകള്‍ നൃത്തം ചെയ്തു.

കണ്ടു നിന്നവരും എഴുന്നേറ്റ് സച്ചിന് ജയ് വിളിച്ചു. പാക്കിസ്താനെതിരായ ആ കളി ഇന്ത്യ ജയിച്ചു. എന്നാല്‍... ഈ ഇരുപത്തിയെട്ടാം ഓവര്‍ ഇല്ലായിരുന്നെങ്കില്‍.....
ഇരുപത്തിയെട്ടാം ഓവര്‍ എറിയാനായി വീണ്ടും അക്തറെത്തി, നാലാമത്തെ പന്തെറിയാന്‍ അക്തര്‍ കുതിച്ചെത്തി മറുവശത്ത് നമ്മുടെ സച്ചിന്‍ സെഞ്ച്വറിയ്ക്ക് രണ്ട് റണ്‍സ് അകലെ, എന്നാല്‍ പ്രതീക്ഷിക്കാത്തത് സംഭവിച്ചു. സച്ചിന്റെ ബാറ്റില്‍ തട്ടി ആ പന്ത് ഉയര്‍ന്നു പൊന്തി...ക്യാച്ച്..സച്ചിന്‍ ഔട്ട്......75 പന്തില്‍ 12 ഫോറും, ആറ് സിക്‌സറുമടിച്ച സച്ചിന്‍. ഛേ...ആ ക്യാച്ച് യൂനുസ് ഖാന്‍ മിസ് ചെയ്തിരുന്നെങ്കില്‍, സച്ചിന്റെ ബാറ്റില്‍ തൊടാതെ ആ പന്ത് പിന്നിലോട്ട് പോയിരുന്നെങ്കില്‍....ആ ഓവര്‍ അക്തര്‍ എറിയാതിരുന്നെങ്കില്‍....സച്ചിന്‍ ഒരു രണ്ട് റണ്‍സ് കൂടി അടിച്ചിരുന്നെങ്കില്‍. പതിനാറ് വര്‍ഷത്തിനിപ്പുറവും വെറുതെ മോഹിക്കുകയാണ്.

click me!