
തൃശൂര്‍: ഇരിങ്ങാലക്കുടയിൽ വൻ മയക്കുമരുന്നുവേട്ട. അതിഥിതൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുപോയി മടങ്ങിവന്ന വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത്. ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കൾ. ലോക്ഡൗണിന് പിന്നാലെ പറവൂരിലെ അതിഥി തൊഴിലാളികളെ പശ്ചിമബംഗാളിലേക്ക് കൊണ്ടുപോയ വാഹനത്തിലാണ് മടങ്ങി വരും വഴി കഞ്ചാവ് കടത്തിയത്.
നോർത്ത് പറവൂർ സ്വദേശി അഖിലും വരാപ്പുഴ സ്വദേശി അനൂപുമാണ് ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കളുമായി പിടിയിലായത്. ട്രാവലറിന്‍റെ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. എസി മെക്കാനിക്കായ അനൂപാണ് ട്രാവലറിനു മുകളിലെ എസി യുടെ അടപ്പഴിച്ചു മാറ്റി കഞ്ചാവും ഹാഷിഷ് ഓയിലും ഒളിപ്പിച്ചത്. മൂർഷിദാബാദിൽ നിന്ന് മടങ്ങിയ വാഹനത്തിൽ വിശാഖപട്ടണത്തിൽ വച്ചണ് ലഹരിവസ്തുക്കൾ കയറ്റിയത്.
അന്താരാഷ്ട്ര വിപണിയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലും അരക്കോടി രൂപ വില മതിക്കുന്ന കഞ്ചാവുമാണ് വാഹനത്തിൽ നിന്നും പിടിച്ചെടുത്തത്. തൃശ്ശൂർ റൂറൽ എസ്പി വിശ്വനാഥന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്. പ്രതികളെ മയക്കുമരുന്ന് സഹിതം അറസ്റ്റ് ചെയ്തത്. വൻ തുകയുടെ മയക്കുമാരുന്നായതിനാൽ ഇവർക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam