
പത്തനംതിട്ട: പന്തളത്ത് വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ കുളനട സ്വദേശി സിനു രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരന്‍റെ സുഹൃത്താണ് അറസ്റ്റിലായ സിനു രാജൻ. 2018 മാർച്ചിലാണ് പരാതിക്കാസ്പദമായ സംഭവം. യുവതിയുടെ വീട്ടിലെത്തിയ സിനു രാജൻ യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. നിരന്തരം ഈ ദൃശ്യങ്ങൾ കാണിച്ച് യുവതിയെ ഭീക്ഷണിപ്പെടുത്തി. തുടർന്ന് മാവേലിക്കരയിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു. പല തവണ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും വാങ്ങി പണയം വെയ്ക്കുകയും ചെയ്തു.
സഹപ്രവര്‍ത്തകരെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം, കോട്ടയത്ത് യുഡി ക്ലാർക്ക് പൊലീസ് കസ്റ്റഡിയിൽ
രണ്ട് വർഷങ്ങൾക്ക് ശേഷം യുവതിയുടെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ സിനു രാജൻ പ്രചരിപ്പിച്ചതോടെയാണ് ഈ മാസം മൂന്നാം തീയതി യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനു രാജനെ അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുമ്പ് മഹാരാഷ്ട്രയിൽ നിന്നെത്തിയ സിനു വീട്ടിൽ ക്വാറന്‍റീനിലായിരുന്നു. കൊവിഡ് നെഗറ്റീവായ പരിശോധനാഫലം വന്നതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam