രേഖകളില്ലാതെ 1.64 കോടി രൂപ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

By Web TeamFirst Published Oct 30, 2021, 8:18 AM IST
Highlights

ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ശബരി എക്‌സ്പ്രസില്‍ കടത്തുകയായിരുന്ന ഒരുകോടി അറുപത്തിനാലു ലക്ഷത്തി അമ്പതിനായിരം രൂപയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്റ്‌സ് പിടികൂടിയത്.
 

പാലക്കാട്: ട്രയിനില്‍ (Train) കടത്തുകയായിരുന്ന രേഖകളില്ലാത്ത ഒന്നരക്കോടിയിലേറെ രൂപ (Illegal money) ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് (RPF) പിടികൂടി. സംഭവത്തില്‍ ഹൈദാരാബാദ് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റിലായി. ഒലവക്കോട് (Palakkad railway station) റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ശബരി എക്‌സ്പ്രസില്‍ കടത്തുകയായിരുന്ന ഒരുകോടി അറുപത്തിനാലു ലക്ഷത്തി അമ്പതിനായിരം രൂപയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്റ്‌സ് പിടികൂടിയത്.

നാലു ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഗുണ്ടൂരില്‍ നിന്നും ഷൊര്‍ണൂരിലേക്കാണ് പ്രതികളായ രാഘവേന്ദ്ര (40), അഹമ്മദ് (38) എന്നിവര്‍ ടിക്കറ്റെടുത്തത്. സ്വര്‍ണം വാങ്ങാനായി കൊണ്ടുവന്ന പണമെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ഷൊര്‍ണൂരില്‍വച്ച് സ്വര്‍ണം കൈമാറുമെന്നായിരുന്നു സന്ദേശമെന്നും പ്രതികള്‍ പറഞ്ഞു. ആരാണ് പണം കൊടുത്തയച്ചത്, ആര്‍ക്കെത്തിക്കാനാണ് എന്നീ കാര്യങ്ങള്‍ തുടരന്വേഷണത്തില്‍ വ്യക്തമാക്കുമെന്ന് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് അറിയിച്ചു. കേസ് ആദായ നികുതി വകുപ്പിന് കൈമാറി.

കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ പാലക്കാട് ആര്‍പിഎഫ് ഇന്റലിജന്റ്വ് ബ്രാഞ്ച് മൂന്ന് കേസുകളിലായി 2.21 കോടി രൂപയാണ് ട്രെയിനില്‍ നിന്ന് പിടികൂടിയത്. വിവിധ കേസുകളില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. ആര്‍പിഎഫ് കമാന്‍ഡന്റ് ജതിന്‍ ബി രാജിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ എപി അജിത് അശോക്, എഎസ്‌ഐമാരായ സജു, സജി അഗസ്റ്റിന്‍, ഹെഡ് കോണ്‍സ്റ്റബിള് എന്‍ അശോക്, കോണ്‍സ്റ്റബിള്‍മാരായ വി സവിന്‍, അബ്ദുല്‍ സത്താര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. 

click me!