മദ്റസയില്‍ 10 വയസ്സുകാരനെ ഇരുമ്പ് ബെഞ്ചില്‍ ചങ്ങലക്കിട്ട നിലയില്‍; പൊലീസ് എത്തി മോചിപ്പിച്ചു

Published : Sep 15, 2019, 11:05 PM ISTUpdated : Sep 15, 2019, 11:06 PM IST
മദ്റസയില്‍ 10 വയസ്സുകാരനെ ഇരുമ്പ് ബെഞ്ചില്‍  ചങ്ങലക്കിട്ട നിലയില്‍;  പൊലീസ് എത്തി മോചിപ്പിച്ചു

Synopsis

വീട്ടുകാരുടെ സമ്മതത്തോടെയാണ് ഓടിപ്പോകാതിരിക്കാന്‍ കുട്ടിയെ കെട്ടിയിട്ടതെന്ന് മദ്‍റസ അധികൃതര്‍ പറഞ്ഞു. 

ഭോപ്പാല്‍: മദ്റസക്കുള്ളിലെ ഇരുമ്പ് ബെഞ്ചില്‍ 10 വയസ്സുകാരനെ ചങ്ങലകൊണ്ട് ബന്ധിച്ച നിലയില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 10 വയസ്സുകാരന്‍ താമസിക്കുന്നതും പഠിക്കുന്നതും മദ്റസക്കുള്ളിലായിരുന്നു. 10 വയസ്സുകാരന് സമീപം ഏഴുവയസ്സുകാരനുമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ പത്തോടെയാണ് സമീപവാസികള്‍ 10 വയസ്സുകാരനെ ചങ്ങലക്കിട്ട നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസില്‍ വിവരമറിച്ചു. പൊലീസെത്തി ബാലനെ മോചിപ്പിച്ചു. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഓടിപ്പോകാതിരിക്കാന്‍ കുട്ടിയെ കെട്ടിയിട്ടതെന്ന് മദ്‍റസ അധികൃതര്‍ പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം മദ്റസ മാനേജരെ അറസ്റ്റ് ചെയ്തു. വീട്ടുകാര്‍ നടത്തുന്ന മദ്റസയില്‍ 22 കുട്ടികളാണ് താമസിച്ച് പഠിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാതെയാണ് മദ്റസ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

കെട്ടിയിടപ്പെട്ട ബാലന്‍ രണ്ട് മാസമായി ഇവിടെ എത്തിയിട്ട്. രണ്ട് കുട്ടികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. തിങ്കളാഴ്ച ജില്ല ശിശുക്ഷേമ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ